ആനുകൂല്യങ്ങൾ സമയബന്ധിതമായ നൽകാതെ തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിക്കുന്നു പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് നേരെ സർക്കാരിൻറെ മുഖം തിരിച്ചുള്ള സമീപനം അവസാനിപ്പിക്കണം- അഡ്വ. മാർട്ടിൻ ജോർജ്

martin

 

കണ്ണൂർ : ‌പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് നേരെ സർക്കാരിൻറെ മുഖം തിരിച്ചുള്ള സമീപനം അവസാനിപ്പിക്കണമെന്ന് അഡ്വ. മാർട്ടിൻ ജോർജ് .പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ ആഗീർണ പ്രക്രിയ ഇതുവരെ പൂർത്തിയാക്കിട്ടിയില്ല എന്നും, പലതരത്തിലുള്ള നിരവധി രോഗികൾ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്, എന്നാൽ അതിനാവശ്യമായ ജീവനക്കാരെ നിയമിക്കുകയോ പുതിയ തസ്തികൾ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല എന്നും സർക്കാരിനേയും ആരോഗ്യവകുപ്പിനെയും എതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് കേരള ഗവൺമെൻറ് നേഴ്സ് യൂണിയൻറെ 37എം ജില്ലാ സമ്മേളനം ഡിസിസി ഹാളിൽ വച്ച് കണ്ണൂർ ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 

tRootC1469263">

TA, DA ലീവ് സറണ്ടർ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായ നൽകാതെ തടഞ്ഞുവച്ചു ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയാണ്. മെഡിസെപ്പിന്റെ പേരിൽ ജീവനക്കാരെ കൊള്ളയടിക്കുന്നു, പതിനൊന്നാം ശമ്പളം പരിഷ്കരണ കമ്മീഷൻ്റെ കുടിശ്ശിക ഇതുവരെയും മുഴുവനായി നൽകിയിട്ടില്ല, മാത്രമല്ല പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനേ ഇതുവരെയും നിയമിച്ചിട്ടില്ല.കഴിഞ്ഞ 10 വർഷമായി എല്ലാ മേഖലയെയും തകർത്തിയത് അല്ലാതെ സർക്കാർ എന്ത് നേട്ടമാണ് ചെയ്തത്  എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവനക്കാരന്റെ പ്രതിഷേധങ്ങളെ ഇല്ലാതാക്കുന്നതിനായി സാധാരണ ജനങ്ങളെ ജീവനക്കാർക്ക് എതിരെ തിരിച്ചുവിടുന്ന രാഷ്ട്രീയ രീതിയാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ജില്ലാ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ശ്രീ സന്ദീപ് സിറിയക് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ശ്രീ റോബിൻ ബേബി മുഖ്യ പ്രഭാഷണം നടത്തി. ഷൈനി, അരുൺ എം ആർ, സോണിയ, ബിന്ദു മാത്യു എന്നിവർ സംസാരിച്ചു.

Tags