പ്രതിപക്ഷത്തെ ഭീഷണപ്പെടുത്തി സർക്കാർ ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അട്ടിമറിക്കുന്നു: എം.ടി. രമേശ്

Government is sabotaging Sabarimala gold theft case by threatening the opposition: M.T. Ramesh

കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ സംസ്ഥാന സർക്കാർ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തി  അന്വേഷണം അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കണ്ണൂർ മാരാർജി ഭവനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിപിഎം ആഗ്രഹിച്ച വഴിയിലൂടെ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് അവർ ശ്രമിച്ചത്. ഇതിന് കോൺഗ്രസ്സിന്റെ സഹായവും ലഭിച്ചു. കാരണം ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന്റെയും ആന്റോ ആന്റണിയുടെയും പേരുകൾ വന്നതോടെ കോൺഗ്രസ്സ് നിലപാട് മാറ്റി. പ്രതിപക്ഷ നേതാവിന്റെ യാത്രയിൽ എവിടെയും സ്വർണ്ണക്കൊള്ളയെകുറിച്ച് പറഞ്ഞില്ല. ഇത് അനുുവദിച്ച് കൊടുക്കാൻ സാധിക്കില്ലെന്നും ബിജെപി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പഞ്ഞു.

tRootC1469263">

തന്ത്രിയുടെ ജാമ്യവുമായി ബന്ധപ്പെട്ട് വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ എസ്‌ഐടി രാഷ്ട്രീയ താൽപര്യത്തോടെയാണ് പ്രവർത്തിക്കുന്നുവെന്ന ബിജെപി വാദം ശരിവെക്കുന്നതാണ്. തെളിവുകളൊന്നുമില്ലാതെ എന്തടിസ്ഥാനത്തിലാണ് ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് 41 ദിവസം കസ്റ്റഡിയിൽ വെച്ച് ജയിലിലടച്ചതെന്നാണ് കോടതി ചോദിച്ച പ്രധാനപ്പെട്ട ചോദ്യം. ഒരു തെളിവുമില്ലെന്ന് കോടതി തന്നെ പറഞ്ഞിരിക്കുകയാണ്. മറ്റാരുടെയും ജാമ്യവുമായി ബന്ധപ്പെട്ട് കോടതി ഇത്തരത്തിലുള്ള പരാമർശം നടത്തിയിട്ടില്ല ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ സമയത്ത് പോലും കോടതി പറയാത്ത കാര്യം തന്ത്രിയുടെ കാര്യത്തിൽ പറയാൻ കാരണം എസ്‌ഐടി കോടതിക്ക് മുമ്പാകെ ഒരു തെളിവും നൽകിയിട്ടില്ലാത്തത് കൊണ്ടാണ്. തെളിവില്ലാതെ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നതിന് എസ്‌ഐടി ഉത്തരം പറയണം. അത് എസ്‌ഐടിയുടെ തീരുമാനമായിരുന്നോ അതോ രാഷ്ട്രീയ തീരുമാനമായിരുന്നോ. അതാണ് ജനങ്ങൾക്ക് അറിയേണ്ടത്.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് കാട്ടുകള്ളൻമാരുടെ കൂട്ടത്തിലാണ് തന്ത്രിയെന്നാണ്. ഇത് എന്ത് തെളിവന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. കോടിതക്കപ്പുറം എം.വി. ഗോവിന്ദന്റെ കയ്യിൽ എന്ത് തെളിവണുള്ളത്. എം.വി. ഗോവിന്ദന്റെ പ്രതികരണം വ്യക്തമാക്കുന്നത് തന്ത്രിയുടെ അറസ്റ്റ് സിപിഎം തീരുമാനമായിരുന്നു എന്നാണ്. തങ്ങളുടെ നീക്കം കോടതി അംഗീകരിക്കാത്തിന്റെ ജാള്യതയാണ് ഗോവിന്ദന്റെ പ്രസ്ഥാനവയിലൂടെ പുറത്ത് വന്നതെന്നും എം.ടി. രമേശ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ടി.സി. മനോജ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags