43 വർഷമായി തുടരുന്ന സർക്കാർ അവഗണന: തെങ്ങുകയറ്റ തൊഴിലാളി യൂനിയൻ്റെ കലക്ടറേറ്റ് മാർച്ച് 25 ന്

Government neglect that has continued for 43 years: Coconut climbing workers' union to the Collectorate on March 25
Government neglect that has continued for 43 years: Coconut climbing workers' union to the Collectorate on March 25

കണ്ണൂർ: തെങ്ങ് കയറ്റ തൊഴിലാളികളെ തൊഴിൽ നിയമപ്രകാരം തൊഴിലാളികളായി അംഗീകരിക്കുക, ക്ഷേമനിധിയും പെൻഷനും നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു അഖില കേരളതെങ്ങ് കയറ്റ തൊഴിലാളി യൂനിയൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് സംസ്ഥാന പ്രസിഡൻ്റ് കെ.ടി ഭാസ്കരൻ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി പി.കെ പ്രവീൺ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു സി ജില്ലാ പ്രസിഡൻ്റ് ഡോ. ജോസ് ജോർജ് വളാത്തോട്ടം, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി തെക്കൻ സുനിൽകുമാർ, ബാബുരാജ് ഉളിക്കൽ , ടി.സി. മനോജൻ , ടി. വർഗീസ് വയമണ്ണിൽ തുടങ്ങിയവർ പ്രസംഗിക്കും. തൊഴിലാളികൾക്കുള്ള പരിരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു അഖില കേരളതെങ്ങ് കയറ്റ തൊഴിലാളി യൂനിയൻ43 വർഷമായി നടത്തുന്ന സമരത്തിനെമാറി മാറി വരുന്ന സർക്കാരുകൾ അവഗണിക്കുകയാണെന്ന് കെ.ടി ഭാസ്കരൻ ആരോപിച്ചു. ഭാരവാഹികളായ കെ.പവിത്രൻ, കെ.പി രാജീവൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags