ചാലയിൽ നിയന്ത്രണം വിട്ട ചരക്കു ലോറി 4 വാഹനങ്ങൾ തകർത്തു : സ്‌കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്

A goods lorry lost control in Chalai and destroyed four vehicles; a scooter rider sustained serious injuries.

ചാല : ചാല അമ്പലത്തിന് സമീപംനിയന്ത്രണം വിട്ട ചരക്കു ലോറിലോറി ഓട്ടോറിക്ഷയിലും രണ്ട് കാറിലും സ്കൂട്ടറിലും ഇടിച്ചു. ലോറിക്കടിയിലായ സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. സ്കൂട്ടർ യാത്രക്കാരൻ ചക്കരക്കൽ മുതുകുറ്റി സ്വദേശി എഫ്. ഷബിനാസ് ( 20 ) നെ മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1. 30 നാണ് അപകടം.

ചാലയിലേക്ക് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വരികയായിരുന്ന സിമൻ്റ് കൊണ്ടുപോകുന്ന ലോറി ചാല അമ്പലം സ്റ്റോപ്പിലെത്തിയപ്പോൾ നിയന്ത്രണം വിടുകയായിരുന്നു. അതേ ദിശയിലേക്ക് പോകുകയായിരുന്ന ഒരു ഓട്ടോറിക്ഷയിലും നിർത്തിയിട്ട കാറിലും ഇടിച്ച ലോറി എതിരേ വന്ന വേറൊരു കാറിൽ ഇടിച്ചു. തുടർന്ന് മുന്നിൽ ഉണ്ടായിരുന്ന സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച ലോറി ഡിവൈഡറിൽ കയറി നിന്നു. സ്കൂട്ടറും യാത്രക്കാരനും ലോറിക്കടിയിലായ നിലയിലായിരുന്നു. കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ ലോറിക്കടിയിൽ കിടക്കുമ്പോഴും ഹെൽമെറ്റ് ഉണ്ടായിരുന്നതിനാൽ തലയ്ക്ക് പരുക്കൽക്കാതെ രക്ഷപ്പെട്ടു.

ഓട്ടോറിക്ഷയിലും കാറിലും ഉണ്ടായിരുന്ന യാത്രക്കാർക്ക് പരുക്കുണ്ട്. ഇവർ ചാലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. നാട്ടുകാരും എടക്കാട് പൊലിസുമാണ് രക്ഷാപ്രവർത്തനം നടത്തിയത് ലോറിയുടെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ലോറി ഇടിച്ച് ഒരു കാറിൻ്റെ പിൻവശം പൂർണമായും തകർന്നു. ലോറിയിടിച്ച സ്‌കൂട്ടറും ഛിന്നഭിന്നമായി.

Tags