കണ്ണൂരിൽ മരണാനന്തര ചടങ്ങുകൾ നടന്ന വീട്ടിൽ നിന്നും സ്വർണ വളകൾ മോഷണം പോയി : മയ്യിൽ പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി
Jun 23, 2026, 23:44 IST
കണ്ണൂർ/ മയ്യിൽ : മുണ്ടേരിക്കടവിൽ മരണാനന്തരചടങ്ങുകൾ നടന്ന വീട്ടിൽ നിന്ന് അര പവന്റെ രണ്ട് സ്വർണ്ണവളകൾ കാണാതായതായി പരാതി. മുണ്ടേരിക്കടവിലെ കണ്ടത്തിൽ ഹൗസിൽ രാജൻ - അനിത എന്നിരുടെ വീട്ടിലാണ് മോഷണം നടന്നതെന്നാണ് മകൻ കെ.ലിഗേഷ് മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
രാജന്റെ അമ്മ അരിങ്ങളയൻ ചിങ്കാരയുടെ നാല്പതാം ചരമദിനത്തിൽ മരണാനന്തര ചടങ്ങുകൾ നടന്നതിന് പിന്നാലെയാണ് സ്വർണ്ണവളകൾ നഷ്‌ടപ്പെട്ടതായി തിരിച്ചറിഞ്ഞത്. ഇതേ തുടർന്നാണ് മകൻ ലിഗേഷ് മയ്യിൽ പൊലിസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ഇതേ തുടർന്ന് മയ്യിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
.jpg)

