പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും സ്വർണ്ണവും പണവും കവർന്നു

Courage that stopped a robbery attempt; Safiya scared away the thief

പയ്യന്നൂർ:വീട്ടുകാർ ക്ഷേത്ര ദർശനത്തിനു വീടു പൂട്ടി പോയ തക്കത്തിന് വീടിൻ്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് മോഷണം പണവും സ്വർണ്ണ കമ്മലും കവർന്നു . പയ്യന്നൂർഎഫ്.സി ഐ.ഗോഡൗണിന് സമീപം മണക്കാടിയിലെ പ്രവാസി എം. മനോജിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 13,000 രൂപയും ചെറിയ കമ്മലും കവർന്നു.

അലമാരയിലെയും കിടപ്പുമുറിയിലേയും മറ്റും വസ്‌ത്രങ്ങളുംസാധനങ്ങളും വാരിവലിച്ചിട്ടനിലയിലാണ്. ഇന്നലെ രാവിലെയാണ് മനോജും ഭാര്യ സുജാതയും വീടു പൂട്ടി ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനു പോയത്. മക്കൾ ബന്ധു വീട്ടിലും പോയിരുന്നു ഇന്ന് രാവിലെ 6.30 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ പോലീസിൽ വിവരം നൽകി. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

Tags