ഫുട്ബോൾ മത്സരം നടന്നുകൊണ്ടിരിക്കെ ഗോൾ പോസ്റ്റ് തകർന്നു വീണു; ഗോളി രക്ഷപ്പെട്ടു


കണ്ണൂര്‍: ഫുട്‌ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കെ ഗോള്‍ പോസ്റ്റ് തകർന്ന് വീണു. ഇതേ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റി വെച്ചു.കണ്ണൂര്‍ജില്ലാഫുട്‌ബോള്‍ അസോസിയേഷന്റെ ലീഗ് സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്നുവരികയാണ്. ഞായറാഴ്ച്ച സിനിയര്‍ ഡിവിഷന്‍ ലീഗില്‍കണ്ണൂര്‍ ജില്ല പോലീസ് ഫുട്‌ബോള്‍ ടീമും,മൈത്രി സ്‌പോര്‍ട്‌സ് ക്ലബ്ബും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കെയാണ് പോസ്റ്റ് നിലംപൊത്തിയത്.
കളി 55 മിനുട്ട്പിന്നിട്ടപ്പോള്‍ ഗ്രൌണ്ടിന്റെ തെക്ക് ഭാഗത്തുള്ള ഗോള്‍ പോസ്റ്റ് പിന്‍ഭാഗത്തേക്ക് പൊട്ടിവീഴുകയായിരുന്നു.പോസ്റ്റ്‌ഗോളി നില്‍ക്കുന്ന സ്ഥലത്താണ് വീണിരുന്നതെങ്കില്‍ ഒരു ദുരന്തത്തിന്ഇടയാകുമായിരുന്നു.ഗോള്‍ പോസ്റ്റ് വീണതോടെ കളിപൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നു.ഇതേ തുടര്‍ന്ന് തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന മല്‍സരംമറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. അപകടംകാരണം കളി പൂര്‍ത്തികരിക്കാന്‍ സാധിച്ചില്ല.
