പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം : പ്രതികളെ ഉടൻ പിടികൂടണമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ
കണ്ണൂർ : പ്രമുഖ പ്രവാസി വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാനുമായ വി.പി മുഹമ്മദലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ (GPA) ചെയർമാൻ സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ഗുണ്ടാസംഘത്തിലെ പ്രധാന കണ്ണികളെ പിടികൂടാത്തത് ആശങ്കാജനകമാണ്. ഈക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിജിപി, എംഎൽഎ, എംപിമാർ എന്നിവർക്ക് കത്തയച്ചിട്ടുണ്ട്.
tRootC1469263">പാലക്കാട് കോഴിക്കാട്ടിരി പാലത്തിന് സമീപത്തുനിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ സംഘം 70 കോടി രൂപയോളം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. പ്രവാസി വ്യവസായികളെ പരസ്യമായി ആക്രമിക്കുന്ന ഇത്തരം സംഭവങ്ങൾ കേരളത്തിന്റെ നിക്ഷേപ സൗഹൃദാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കുമെന്നും, വിഷയം നിയമസഭയിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും സലാം പാപ്പിനിശ്ശേരി ആവശ്യപ്പെട്ടു.
.jpg)


