പള്ളികളിൽ സൂക്ഷിക്കേണ്ട മര്യാദകൾ വിശ്വാസികൾ പാലിക്കണം:ജിഫ്രി തങ്ങൾ

Believers should observe the etiquette to be observed in mosques: Geoffrey Thangal
Believers should observe the etiquette to be observed in mosques: Geoffrey Thangal

കാടാച്ചിറ: പള്ളികളിൽ സൂക്ഷിക്കേണ്ട മര്യാദകൾ എല്ലാ വിശ്വാസികളും പാലിക്കണമെന്നും അനാവശ്യമായ ഭൗതിക കാര്യങ്ങൾക്കുള്ള ഇടമാക്കി പള്ളികളെ മാറ്റരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. നവീകരിച്ച കാടാച്ചിറ ജുമാമസ്ജിദ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു തങ്ങൾ.

tRootC1469263">

പള്ളിയോട് കാണിക്കേണ്ട ബഹുമാനവും ആദരവും എല്ലാ വിശ്വാസികളും മുറുകെ പിടിക്കണം. ബഹുമാനമാണ് ഇസ് ലാമിന്റെ അടിസ്ഥാനം. പള്ളിയും പരിസരങ്ങളും എപ്പോഴും ശുദ്ദീകരിച്ചിരിക്കണം.പള്ളികൾ ആവശ്യമായ രീതിയിൽ നവീകരിക്കണം. എന്നാൽ ധൂർത്ത് പാടില്ല.പഴയകാല പള്ളികളുടെ പാരമ്പര്യം മുറുകെ പിടിച്ചായിരിക്കണം പള്ളികൾ നവീകരിക്കേണ്ടത്. അനാവശ്യമായി പള്ളികൾ പൊളിച്ചുള്ള വികസനം നല്ലതല്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. സികെ നാസർ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുൽലത്തീഫ് ഫൈസി പാലൂർ ആമുഖഭാഷണം നടത്തി.ഖാസി ശാഹുൽഹമീദ് ബാഖവി, ഹാഫിസ് അബ്ദുറസാഖ് ഫൈസി, ബദ്റുദ്ദീൻ ബാഖവി, ജസീൽ മൗലവി, മുസ്തഫ ഹാജി സംസാരിച്ചു.

Tags