സൂക്ഷ്മാണുക്കളുടെ ജനിതകവ്യതിയാനം, നൂതന ചികിത്സ പദ്ധതികൾക്ക് തുടക്കമിടണം: ഐഡികോൺ സമ്മേളനം

Genetic modification of microorganisms and innovative treatment projects should be initiated: IDCON conference
Genetic modification of microorganisms and innovative treatment projects should be initiated: IDCON conference

കണ്ണൂർ: സൂക്ഷ്മാണുക്കളുടെ ജനിതക വ്യതിയാനം വരുത്തുന്ന  പ്രവണതകൾ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ ഗവേഷണങ്ങളും പഠനങ്ങളും വഴി സാംക്രമിക രോഗങ്ങളെ നേരിടാൻ വൈദ്യ സമൂഹം കരുത്താർജിക്കണമെന്നന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎ പി)  ഇൻഫെക്ഷ്യസ് ഡിസീസ് ( ഐഡികോൺ) സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു.

tRootC1469263">

 ശക്തമായ ബോധവൽക്കരണം വഴി കേരളത്തിൽ ആൻറിബയോട്ടിക് കളുടെ ദുരുപയോഗം തടയാൻ സാധിക്കുന്നുണ്ടെന്ന്  ഉദ്ഘാടനം ചെയ്തുകൊണ്ട് ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ ഐ റിയാസ് അഭിപ്രായപ്പെട്ടു. സാംക്രമിക രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനും ശാസ്ത്രീയമായി ചികിത്സിക്കാനും ശിശുരോഗ വിദഗ്ധരെ പരിശീലിപ്പിക്കുന്നതിനായി ഉള്ള ഐഡികോൺ സമ്മേളനം സംഘടിപ്പിച്ചത് .

ഡോ പ്രവീണ ഭാസ്കരൻ,  ഡോ കൽപ്പന ജോർജ് , ഡോ അബ്ദുറഊഫ് കെ കെ,  ഡോ റെജിന ദിൽനാഥ്,  ഡോ ആദർശ് കെ കെ,  പ്രൊഫസർ ടി എം അനന്തകേശവൻ,  ഡോ രാജേഷ് ടി പി,  ഡോ ഊർമ്മിള കെ വി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സംഘാടക സമിതി
ചെയർമാൻ ഡോ അജിത് സുഭാഷ് അധ്യക്ഷത വഹിച്ച. ഡോ എം കെ നന്ദകുമാർ, ഡോ കെ സി രാജീവൻ, ഡോ ഒ ജോസ്, ഡോ എം കെ സന്തോഷ്, ഡോ പത്മനാഭ ഷേണായി പ്രസംഗിച്ചു.

Genetic modification of microorganisms and innovative treatment projects should be initiated: IDCON conference
ഡോ നിഹാസ് നഹ, ഡോ സുഷമ പ്രഭു,  ഡോ പ്രശാന്ത് പവിത്രൻ,  ഡോ സലാഹുദ്ദീൻ,  ഡോ ജയഗോപാല്,  ഡോ മാഹിൻ, ഡോ ടിവി പത്മനാഭൻ, ഡോ രഞ്ജിത്ത് കുമാർ, ഡോ ജിജേഷ്, ഡോ ആര്യാദേവി, ഡോ മൃദുല ശങ്കർ, ഡോ അരുൺ അഭിലാഷ്,  ഡോ സുൽഫിക്കർ അലി, ഡോ അജിത് മേനോൻ, ഡോ പ്രശാന്ത് വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.


കുട്ടികളിലെ അണുബാധയുടെ കാരണങ്ങളും പുതിയ കണ്ടെത്തലുകളും സമ്മേളനം ചർച്ച ചെയ്തു. ഗുരുതരമായ അണുബാധയ്ക്ക് ഏറ്റവും പുതിയ ചികിത്സയും, പ്രതിരോധ കുത്തിവെപ്പുകളും ന്യൂമോണിയയുടെയും ക്ഷയരോഗത്തിന്റെയും ചികിത്സാക്രമത്തിലെ പുതിയ കണ്ടെത്തലുകളും വിദഗ്ധർ വിശദീകരിക്ച്ചു. കേരളത്തിനകത്തും പുറത്തും നിന്നുള്ള ശിശുരോഗ വിദഗ്ധർ സമ്മേളനത്തിൽ സംബന്ധിച്ചു

Tags