വികസിത ഭാരതമെന്ന മുദ്രാവാക്യം പൊതുസമൂഹം ഏറ്റെടുത്തു : സദാനന്ദ് ഷേട്ട് തനേവാദ്

The general public has taken up the slogan of 'Vikasita Bharat': Sadanand Shet Thanevad

 കണ്ണൂർ: മോദി സർക്കാർ മുന്നോട്ട് വെച്ച വികസിത ഭാരതമെന്ന മുദ്രാവാക്യം ഭാരതത്തിലെ ജനങ്ങൾ ഏറ്റെടുത്തുവെന്ന്  രാജ്യസഭാ എംപി സദാനന്ദ് ഷേട്ട് തനേവാദ് പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി കെ.കെ. വിനോദ് കുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയാണ് ഇപ്പോൾ ഭാരതം. ഒന്നാമത്തെ സാമ്പത്തിക ശക്തിയാവുകയെന്നതാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. 

വികസനത്തിലേക്കുള്ള പ്രയാണത്തിൽ കേരളത്തിലും അതിന്റേതായ പങ്കുണ്ട്. ത്രിപുരയിൽ നമുക്ക് ഒരു എംഎൽഎ പോലുമുണ്ടായിരുന്നില്ല. എന്നാൽ ചിട്ടയായ പ്രവർത്തനത്തിലൂടെ നമുക്ക് ത്രിപുരയിൽ ഭരണത്തിലെത്താൻ സാധിച്ചു. നിയമസഭാതെരഞ്ഞെടുപ്പിൽ കേരളത്തിൽ നമുക്ക് മികച്ച വിജയം നേടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോട് നിയോജകമണ്ഡലം കൺവീനർ പി. മഹേഷ് അധ്യക്ഷത വഹിച്ചു. 

ബിജെപി ആന്ധ്രാപ്രദേശ് സംസ്ഥാന വക്താവ് രാമകൃഷ്ണ, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷൻ പൈലി വാത്യാട്ട്, ബിജെപി കണ്ണൂർ നോർത്ത് ജല്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ, ജില്ലാ സെക്രട്ടറിമാരായ എം. അനീഷ് കുമാർ, അരുൺ തോമസ്, അർജ്ജുൻ മാവിലക്കണ്ടി,  ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ. സന്തോഷ് കുമാർ, എ സുരേഷ് കുമാർ, ജില്ലാ ട്രഷറർ പി. കെ ശ്രീകുമാർ, യു ടി ജയന്തൻ, ഒബിസി മോർച്ച ജില്ലാപ്രസിഡന്റ് പി. അരുണാക്ഷൻ, എസ് സി മോർച്ച ജില്ലാപ്രസിഡന്റ് ജിതിൻ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. ചിറക്കൽ മണ്ഡലം പ്രസിഡന്റ് രാഹുൽ രാജീവൻ സ്വാഗതവും അഴീക്കോട് മണ്ഡലം പ്രസിഡന്റ് എസ്. വിജയ് നന്ദിയും പറഞ്ഞു.

Tags