ആറളം ഫാമിലെ കാട്ടാന ആക്രമണത്തിൽ യുവാവിൻ്റെ മരണം: കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതിനൽകുമെന്ന് ഗീതാനന്ദൻ

Death of a young man in a wild elephant attack at Aralam Farm: Geethanandan says he will file a complaint with the Central Human Rights Commission

 കണ്ണൂർ: ആറളം ഫാമിലെ പത്താം ബ്ലോക്കിൽ താമസിക്കുന്ന അനീഷ് കഴിഞ്ഞ ദിവസം കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ പൂർണ്ണ ഉത്തരവാദിത്തം  ജില്ലാ ഭരണകൂടത്തി
നാണെന്ന് ഇതിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ സംസ്ഥാന കോഡിനേറ്റർ എം ഗീതാനന്ദൻ കണ്ണൂർ പ്രസ് ക്ളബ്ബിൽവാർത്താ സമ്മേളനത്തിൽ പറഞ്ഞു. അനീഷിന്റെ മരണത്തോടെ പതിനാറു പേരാണ് കാട്ടാന അക്രമണത്തിൽ ഇതുവരെ പൊലിഞ്ഞത്. മരണത്തിനുത്തരവാദിയായ ടി ആർ ഡി എം , ആർ ആർ ടി ഉദ്യോഗസ്ഥർ ക്കെതിരെ നരഹത്യക്ക് കേസ്സെടുക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു.ആദിവാസികളോടുള്ള  വംശീയ വിവേചനമാണിവിടെ നടക്കുന്നത്. കോടതിയാലും പോലീസിലും പരാതിനൽകുന്നതിന് പുറമെ  കേന്ദ്ര മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും ഗീതാനന്ദൻ പറഞ്ഞു.ശേഷം ഫാമിൽ കുറച്ച് കാലമായിഒന്നും നടക്കുന്നില്ല. സി പി എമ്മിന്റെ നേതൃത്വത്തിൽ ഭൂമി കയ്യേറ്റം മാത്രമാണ് ആറളം ഫാമിൽനടക്കുന്നത്. ഇത്പേരാവൂർ മണ്ഡലം പിടിക്കാനുള്ള സിപിഎമ്മിന്റെശ്രമം മാത്രമാണെന്നും ഗീതാനന്ദൻ പറഞ്ഞു. അനീഷിന്റെ കുടുംബ ത്തിന്റെസംരക്ഷണം ടി ആർ ഡി എം ഏറ്റെടുക്കുകയും കുടുംബത്തിന് പ്രതിമാസം സംരക്ഷണ ചിലവ് നൽകുകയും വേണം.

tRootC1469263">

കാട്ടാനആക്രമണത്തിൽ ആറളത്ത് മരണപ്പെട്ട മറ്റുള്ളവരുടെ കുടുംബത്തിനും പ്രതിമാസ സംരക്ഷണ ചിലവ് സർക്കാർ നൽകണം. നഷ്ടപരിഹാരത്തിന് പുറമെ കുടും ബത്തിലെആശ്രിതർക്ക് സർക്കാർ ജോലി നൽകുക, ആന മതിൽ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ മൂന്നോ നാലോ ഗ്രൂപ്പുകളെ പ്രവർത്തി ഏൽപ്പിക്കുക, അനർട്ട് പണിത വൈദ്യുത വേലിയുടെ മോണിറ്ററിംഗ് ടി ആർഡി എം ഏറ്റെടുകയും മേൽനോട്ടത്തിനും ദൈനം ദിന പരിപാലനത്തിനും ആറളം ഫാമിലെ ആദിവാസി സംരംഭകരെ കരാറടിസ്ഥാനത്തിൽ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ആവപ്പെട്ടു. ആദിവാസി-ദളിത് മുന്നേറ്റ സമിതി പ്രസിഡണ്ട് ശ്രീരാമൻ കൊയ്യാൻ ,എഡിഎഫ് ജില്ലാ പ്രസിഡണ്ട്ഷൈജു കൊറ്റാളി,കെ എസ് രാമു, ചന്ദ്രൻ കാളികയം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

Tags