നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. എം.കെ റാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ഗീതാനന്ദൻ
കണ്ണൂർ: അഞ്ചരക്കണ്ടി ഡന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന ഡോ: എം. കെ റാമിനെതിരെ കൊലക്കുറ്റത്തിന് കേസ്സെടുക്കണമെന്നും, നീതി ലഭിക്കും വരെ സംസ്ഥാന തലപ്രക്ഷോഭം ശക്തമാക്കാൻ തീരുമാനിച്ചതായി ദളിത് - ആദി വാസി സംഘടനകളുടെ സംയുക്ത വേദിയായ അംബേദ്കറൈറ്റ് ഡമോക്രാറ്റിക്ഫ്രണ്ട് (എ ഡിഎഫ്)ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പേസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങളും കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും മരണത്തിന് മുൻപ് ആശുപത്രിയിൽ കുട്ടിക്ക് എന്ത് ചികിത്സ നൽകിയെന്നതും അന്വേഷണ വിധേയമാക്കണമെന്നും എഡിഎഫ് ജനറൽ കൺവീനർ എം ഗീതാനന്ദൻ പറഞ്ഞു. പ്രശ്നവുമായി ബന്ധപ്പെട്ട് നേരത്തെ നടത്തിയ ഹർത്താലിനോട് പഴയങ്ങാടിയിൽ സർക്കാർ മോശമായ സമീപനമാണ് സ്വീകരിച്ചതെന്നും നൂറ്റി അഞ്ചോളംപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ശ്രീരാമൻ കൊയ്യോൻ ,രതീശൻ ,ഷൈജു കൊറ്റാളി എന്നിവരും പങ്കെടുത്തു.
.jpg)

