ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങൾക്ക് ദിശാബോധം നൽകി ജി.സി.ടി.ഒ ഷെയർ ആൻഡ് ലേൺ പ്രോഗ്രാം സംഘടിപ്പിച്ചു
കണ്ണൂർ: കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ട് ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (ജി.സി.ടി.ഒ) സംഘടിപ്പിച്ച “ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026 സമാപനം" കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ നടന്നു. പുതിയ വിദ്യാഭ്യാസ രീതിയെ സമഗ്രമായി അവലോകനം ചെയ്യുന്നതിനായി സംസ്ഥാനത്തെ സർക്കാർ കോളേജുകളിൽ നേരിട്ട് സന്ദർശനം നടത്തി അധ്യാപകരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാല് വർഷ ബിരുദ കോഴ്‌സിന്റെ (FYUGP) സാധ്യതകളും വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം വിശദമായി ചർച്ച ചെയ്തു.
പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന സമ്മേളനം ബഹു. വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. കണ്ണൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ജി.സി.ടി.ഒ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഗ്ലാഡ്സ്റ്റൺ രാജ് എസ്. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കൺവീനർ പ്രൊഫ. ജിനോ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന ടീച്ചേഴ്സ് കണക്ട് സമാപന സമ്മേളനം വീഡിയോ സന്ദേശത്തിലൂടെ കണ്ണൂർ പാർലമെന്റംഗം ശ്രീ. കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജി.സി.ടി.ഒ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് അഷ്‌ഫാസ് സ്വാഗതവും സംസ്ഥാന ട്രഷറർ പ്രൊഫ. രാജേഷ് സി. അധ്യക്ഷതയും വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഷിനിൽ ജയിംസ് ടീച്ചേഴ്സ് കണക്ട് റിപ്പോർട്ട് അവതരിപ്പിച്ചു. യാത്രയപ്പ് സമ്മേളനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. ഇന്ദിര പി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ പൊതുമാറത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. റിജിൽ മാക്കുറ്റി, എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആൽസൺ മാർട്ട്, ഡോ. റെജിമോൻ, കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ. ആർ.കെ. ബിജു, ശ്രീ. ഫർഹാൻ മുണ്ടേരി, പ്രൊഫ. ബിജു, പ്രൊഫ. അബ്ദുൽ ജലീൽ പി.കെ, ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജയൻ ചാലിൽ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. മുഹമ്മദ് ഷമ്മാസ്, കെ.പി.സി.ടി.എ കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീ. സെബിൻ ജോർജ്, കെ.ജി.ഒ.യു കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ. മുഹമ്മദ് അനീസ് വി.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ജി.സി.ടി.ഒ കണ്ണൂർ യൂണിവേഴ്സിറ്റി കോർഡിനേറ്റർ ശ്രീ. ബിജേഷ് എ.ആർ, സോണൽ പ്രസിഡന്റ് പ്രൊഫ. പ്രകാശ് പി.എസ്, സോണൽ സെക്രട്ടറി ഡോ. സിന്ധു എൻ, സോണൽ ട്രഷറർ ഡോ. ബിനീഷ് ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
.jpg)


