പാനൂരില്‍ ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് തട്ടുകട കത്തിനശിച്ചു

google news
asf

 കണ്ണൂര്‍:പാനൂര്‍  കൈവേലിക്കലില്‍  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തട്ടുകട   തകര്‍ന്നു.  കൈവേലിക്കലില്‍ ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കുന്നുമ്മല്‍ പത്മിനിയുടെതട്ടു കടയാണ് കത്തിനശിച്ചത്. വെളളിയാഴ്ച്ച വൈകുന്നേരം  വൈകിട്ട്  ആറുമണിയോടെയാണ്  കട അടച്ചു ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. 

ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെ  ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.വിവരമറിഞ്ഞ് 
പാനൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടില്ല.  അഗ്‌നിശമനസേനാ അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ.ദിവുകുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായ യു.കെ.രാജീവന്‍, ടി.കെ.ശ്രീകേഷ്, പി.രാഹുല്‍, വി.അഖില്‍, കെ.അഖില്‍, ഹോംഗാര്‍ഡ് വി.പി.മിഥുന്‍ എന്നിവരാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 വിവരമറിഞ്ഞ് പാനൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Tags