അറ്റകുറ്റപണി പൂർത്തിയായി കണ്ണൂർ പെരളശേരിയിലെ വാതകശ്മശാനം പ്രവർത്തന സജ്ജമായി

kannur Peralassrry

കണ്ണൂർ : പെരളശേരി ഗ്രാമ പഞ്ചായത്തിൻ്റെ കുഴിക്കിലായിലുള്ള സ്മൃതി തീരം വാതക ശ്മാശനത്തിൻ്റെ അറ്റകുറ്റപണികൾ പൂർത്തീകരിച്ചു. പുതുക്കിയ സൗകര്യങ്ങളോടെ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി സുനീഷ് അറിയിച്ചു.

മാസങ്ങളായി അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാതക ശ്മശാനമാണ് അറ്റകുറ്റപ്പണി നടത്തി സജ്ജമായത്. ശ്മശാനം അടച്ചിട്ടതു കാരണം ശവസംസ്‌കാര ചടങ്ങുകൾക്ക് പ്രദേശവാസികൾ പിണറായി പന്തക്കപ്പാറ , കടമ്പൂർ പയ്യാമ്പലം എന്നിവടങ്ങളിലാണ് പോയിരുന്നത് .

പഞ്ചായത്ത് നേരത്തെ മെയിൻ്റൻസിനായി പണം അടച്ചിരുന്നുവെങ്കിലും ഏർണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കരാർ കമ്പനിയിലെ തൊഴിൽ സമരമാണ് അറ്റകുറ്റപണി വൈകിപ്പിച്ചത് സംസ്ഥാനത്തെ അറുപതോളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഈ കമ്പിനിയാണ് വാതക ശ്മശാനം സ്ഥാപിച്ചത്. കണ്ണൂർ ജില്ലയിൽ ആദ്യം സ്ഥാപിക്കപ്പെട്ട വാതക ശ്മശാനമാണ് പെരളശേരി യിലേത്.

Tags