കണ്ണൂർ നഗരത്തിൽ മാലിന്യത്താൽ ഓവുചാലുകൾ മൂടുന്നു : പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ

In Kannur city   by waste   Clogged drains:   Epidemic   People under threat
In Kannur city   by waste   Clogged drains:   Epidemic   People under threat

കണ്ണൂർ : കണ്ണൂർ നഗരത്തിൽ മാലിന്യങ്ങൾ കാരണം ഓവുചാൽ മൂടിയതുകാരണം പകർച്ചവ്യാധി ഭീഷണി ഉയരുന്നു. കോർപറേഷൻ പരിധിയിലെ തെക്കി ബസാറിലെ പലയിടങ്ങളിലും ഓവുചാലുകളിൽ നിന്നും പുറത്തേക്ക് വമിപ്പിക്കുന്നതുകാരണം മൂക്കുപൊത്തേണ്ട അവസ്ഥയിലാണ് യാത്രക്കാർ.

 പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ' കക്കൂസിൽ നിന്നുള്ള മാലിന്യങ്ങൾ' എന്നിവ അടക്കം ഓവുചാലുകളിൽ ഒഴുക്കി വിടുന്നുണ്ട്. വേനൽ മഴ പെയ്താൽ ഇത്തരം മാലിന്യങ്ങൾ റോഡിൽ പരന്നൊഴുകുന്നത് പകർച്ചവ്യാധി ഭീഷണിയുണ്ടാക്കുമെന്ന ഭീതിജനങ്ങൾക്കുണ്ട്.

തട്ടു പീടികകൾ, ഹോട്ടലുകൾ, കൂൾബാറുകൾ, പെട്ടിപ്പീടികകൾ എന്നിവയൊക്കെ ഇത്തരം ഓവുചാലുകൾക്ക് സമീപത്താണ് സ്ഥിതി ചെയ്യുന്നത്.

Tags