തളിപ്പറമ്പ് സർ സയ്യിദ് കോളേജ് പരിസരത്തെ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി
May 12, 2025, 19:25 IST
62 സെന്റീമീറ്റർ നീളമുള്ളതും 22 ശിഖരങ്ങൾ ഉള്ളതുമായ ചെടിയാണ് കണ്ടെത്തിയത്. ഈ മേഖലയിൽ കഞ്ചാവ് ഉപയോഗമുള്ളതായി രഹസ്യ വിവരം കിട്ടിയതിനാൽ ശക്തമാക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
തളിപ്പറമ്പ് : സർസയ്യിദ് കോളേജ് പരിസരത്തുനിന്ന് എക്‌സൈസ് കഞ്ചാവ് ചെടി കണ്ടെത്തി. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇൻസ്‌പെക്ടർ എബി തോമസും സംഘവും പരിശോധന നടത്തിവരവെ കോളേജ് പരിസരത്തോട് ചേർന്ന് പൊതു സ്ഥലത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
62 സെന്റീമീറ്റർ നീളമുള്ളതും 22 ശിഖരങ്ങൾ ഉള്ളതുമായ ചെടിയാണ് കണ്ടെത്തിയത്. ഈ മേഖലയിൽ കഞ്ചാവ് ഉപയോഗമുള്ളതായി രഹസ്യ വിവരം കിട്ടിയതിനാൽ ശക്തമാക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു.
tRootC1469263">അസി. എക്‌സൈസ് ഇൻസ്‌പെക്ട മാരായ അഷറഫ് മലപ്പട്ടം, പി.പി.മനോഹരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.വി.നികേഷ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ എം,വി.സുനിത എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
.jpg)