കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും ബസിൽ കടത്തവെ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

Passenger caught with ganja while smuggling in bus from Kotupuzha Excise Check Post
Passenger caught with ganja while smuggling in bus from Kotupuzha Excise Check Post

ഇരിട്ടി : കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് വിരാജ്പേട്ടയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്നും 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. 

tRootC1469263">

ഇരിട്ടി പായം സ്വദേശി പി.പി സുനിലിനെയാണ് പൊലിസ് പിടികൂടിയത് എക്സൈസ് ഉദ്യോഗസ്ഥരായ ജോണി ജോസഫ്,  ടി.ബഷീർ.  ബാബുമോൻ ഫ്രാൻസിസ്,സിവിൽ എക്‌സൈസ് ഓഫീസർമാരായ ലി.ഷിബു, എം. വി മുനീർ. ,ഷീജ കവളാൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags