പിതാവിനെയും അയൽവാസിയെയും കുത്തി പരുക്കേൽപ്പിച്ച കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് റിമാൻഡിൽ


കണ്ണൂർ: വാക് തർക്കത്തിനിടെ പിതാവിനെയും അയൽവാസിയെയും കുത്തി പരുക്കേൽപ്പിച്ച കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് റിമാൻഡിൽ ' പാനേരിച്ചാലി ലെ രാജൻ, അയൽവാസിയായ നിശാന്ത് എന്നിവർക്കാണ് പരിക്കേറ്റത്. രാജൻ്റെ മകൻ സൗരവി (21)നെയാണ് ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്തത്.
കഞ്ചാവ് ഉപയോഗിക്കുന്ന ഇയാൾ വിൽപനയും നടത്തുന്നുണ്ട്.തിങ്കളാഴ്ച രാത്രി ഇയാൾ വീട്ടിൽവച്ച് പിതാവുമായി ബഹളം ഉണ്ടാക്കുകയും തടയാനെത്തിയ അയൽവാസിയായ നിശാന്തിനെ പിന്തുടർന്ന് കുത്തി പ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ഇതു തടയുന്നതിനിടെ പിതാവിനും കത്തികൊണ്ടുള്ള കുത്തേറ്റു പരിക്കേറ്റു. കഴിഞ്ഞ വർഷം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് സൗരവിൻ്റെ
വലത് കാൽപാദം മുറിച്ചുനീക്കി യിരുന്നു.

കുട്ടികൾക്കടക്കം കഞ്ചാവ് വിൽപ്പന നടത്തുന്നുണ്ടെന്ന പേരിൽ കഴിഞ്ഞ ദിവസം ഒരു സംഘം ഇയാളുടെ കൃത്രിമ ക്കാൽ അടിച്ചുതകർത്തിരുന്നു. ചക്കരക്കൽ പൊലീസ് അറസ്റ്റുചെയ്ത പ്രതിയെ കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് 14 ദിവസ ത്തേക്ക് റിമാൻഡ് ചെയ്തു. നേരത്തെ ഇയാൾക്കെതിരെ ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട കേസുണ്ടെന്ന് പൊലിസ് അറിയിച്ചു.