കണ്ണൂരിൽ പോത്തുകളെ മോഷ്ടിക്കുന്ന സംഘം പിടിയിൽ

D

കർണാടക ഹാസൻ സ്വദേശികളായ അസ്ഗർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കണ്ണൂർ : കണ്ണൂർ  ജില്ലയുടെ വിവിധ ഭാഗങ്ങളിൽഅറവിനായി കൊണ്ടുവരുന്ന പോത്തുകളെ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ പയ്യാവൂർ പോലീസിന്റെ പിടിയിലായി.

കർണാടക ഹാസൻ സ്വദേശികളായ അസ്ഗർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യാവൂർ ചാച്ചമ്മ ജങ്ഷനിൽ പ്രവർത്തിക്കുന്ന 'ഡെയ്‌ലി ഫ്രഷ്' എന്ന സ്ഥാപനത്തിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിലാണ് നിർണ്ണായകമായ ഈ അറസ്റ്റ്.

tRootC1469263">

 

Tags