കണ്ണൂർ കരിവെള്ളൂരിൽ എസ്.ഐ ആർ നിശാ ക്യാംപ് നടന്ന ഗാന്ധി മന്ദിരം അടിച്ചു തകർത്തു

The Gandhi Mandir where the SIR night camp was held in Karivellur, Kannur, was vandalized.
The Gandhi Mandir where the SIR night camp was held in Karivellur, Kannur, was vandalized.

കണ്ണൂർ : കരിവെള്ളൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ അക്രമം . കരിവെള്ളൂർ തെരു റോഡിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഗാന്ധി മന്ദിരത്തിനു നേരെയാണ് അക്രമം നടന്നത്. ഞായറാഴ്ച്ച രാത്രിയിലാണ് സംഭവം. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന സംഘം ഓഫീസിൽ സൂക്ഷിച്ചിരുന്ന പ്രചരണഫ്ലക്സ് ബോർഡുകൾ തീയിട്ടു നശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം പ്രവർത്തകർ കണ്ടത്. 

tRootC1469263">

തുടർന്ന് നേതാക്കളെയും പയ്യന്നൂർ പോലീസിലും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഇന്നലെ രാത്രി ഓഫീസിൽ കെ പി സി സി യുടെ ആഹ്വാനപ്രകാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ഐ.ആർ. നടപ്പാക്കുന്നതിന്റെ ഭാഗമായി നിശാ പഠന ക്യാമ്പ് നടത്തിയിരുന്നു. പത്തുമണിക്ക് പ്രവർത്തകർ പിരിഞ്ഞു പോയ ശേഷം പാതി രാത്രിയിലായിരുന്നു അക്രമം നടന്നുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന്മണ്ഡലം പ്രസിഡണ്ട് ഷീബാ മുരളി പയ്യന്നൂർ പോലീസിൽ പരാതി നൽകി.

Tags