മലപ്പട്ടത്തേക്ക് ഗാന്ധി യാത്ര നടത്തി ഗാന്ധി പ്രതിമ സ്ഥാപിക്കും : മാർട്ടിൻ ജോർജ്


കണ്ണൂർ : സി പി എം പ്രവർത്തകർ ഗാഡിസ്തൂപം തകർത്ത മലപ്പട്ടത്ത് ഗാന്ധി ശില്പം സ്ഥാപിക്കാൻ കോൺഗ്രസ് ഗാന്ധി യാത്ര നടത്തുമെന്ന് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻമാർട്ടിൻ ജോർജ് ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലപ്പട്ടത്ത് ഗാന്ധി യാത്ര നടത്തിയാണ് ഗാന്ധി ശില്പം സ്ഥാപിക്കുക. ജൂൺ ആറിന് വൈകിട്ട് മൂന്ന് മണിക്ക് മലപ്പട്ടം സെൻ്ററിൽ കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഗാന്ധി ശില്പം അനാച്ഛാദനം ചെയ്യും.
മലപട്ടത്ത് സി പി എം പ്രവർത്തകർ ഗാന്ധി സ്തൂപം തകർത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.മലപ്പട്ടത്ത് എവിടെയും ഗാന്ധി സ്തൂപം സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന സി പി എം ജില്ല സെക്രട്ടറിയേറ്റംഗം പി വി ഗോപനാഥിൻ്റെ പ്രസംഗം വിവാദമാവുകയും ചെയ്തിരുന്നു.മലപ്പട്ടത്ത് ഗാന്ധി യാത്ര നടത്തിയാണ് ഗാന്ധി ശില്പം സ്ഥാപിക്കുകയെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.
മലപ്പട്ടത്ത് ജനാധിപത്യത്തെയും ഗാന്ധിജിയുടെ ഓർമ്മകളെയും കശാപ്പ് ചെയ്യുന്ന സിപിഎമ്മിനെതിരായ പോരാട്ടം തുടരുമെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.കണ്ണൂർ ജില്ലയിലെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് മുൻകൈയ്യെടുത്ത് ഗാന്ധി സ്തൂപം സ്ഥാപിക്കുമെന്നും മാർട്ടിൻ ജോർജ് അറിയിച്ചു. കോൺഗ്രസ്നേതാക്കളായ മുഹമ്മദ് ബ്ലാത്തൂർ, കെ സി ഗണേശൻ, വിജിൽ മോഹൻ, കെ പി ശശി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
