കണ്ണൂർ എടക്കാട് ബ്ളോക്ക് പഞ്ചായത്ത് ലൈബ്രറികൾക്ക് ഫർണ്ണിച്ചർ ഉപകരണങ്ങൾ വിതരണം ചെയ്തു

 ചക്കരക്കൽ : എടക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025-26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ലൈബ്രറികൾക്ക് ഫർണിച്ചർ വാങ്ങൽ പദ്ധതി പ്രകാരം വായനശാലകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 11 ലൈബ്രറി കൾക്കാണ് ഫർണിച്ചർവിതരണം ചെയ്തത്.

furniture

ആകെ 2,33,177 രൂപ ചെലവഴിച്ചാണ് വിവിധ വായനശാലകൾക്ക് അലമാര, മേശ, കസേരകൾ തുടങ്ങിയവ വിതരണം ചെയ്തത് തലമുണ്ട നവോദയ വായനശാലയിൽ  നടന്ന ബ്ലോക്ക് തല ഉദ്ഘാടന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്. കെ. വി ബിജു ഉദ്ഘാടനം ചെയ്‌തു . മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ റസീന അധ്യക്ഷയായി
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഇ. ബിന്ദു, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹാരിസ് പടന്നോട്ട് , പി.കെ പത്മജ , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  ഫൽഗുനൻ മാസ്റ്റർ, കാണി രഘുനാഥൻ, കെ. വി ജയരാജൻ, റുസീന ടീച്ചർ എന്നിവർ സംസാരിച്ചു. സെക്രട്ടറി സ്വപ്ന. ജി  റിപ്പോർട്ട് അവതരിപ്പിച്ചു വായനശാല പ്രസിഡണ്ട്  ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി കരുണൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Tags