കേന്ദ്ര സർക്കാർ വകുപ്പുകളിൽ തൊഴിൽ വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയെടുത്ത കേസിലെ പിടികിട്ടാപ്പുള്ളി കണ്ണൂരിൽ അറസ്റ്റിൽ

A fugitive arrested in Kannur for allegedly extorting money by promising jobs in central government departments

കണ്ണൂര്‍: ഇന്ത്യന്‍ റെയില്‍വേ, ഇന്ത്യന്‍ ആര്‍മി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം വാങ്ങി വഞ്ചന നടത്തിയ കേസുകളില്‍ പ്രതിയായതിന് ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങിയതിനാൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

കേരളത്തിലും കര്‍ണാടകത്തിലും നിരവധി കേസുകളില്‍ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര വാളകം അണ്ടൂരിലെ പൂവത്തുങ്കല്‍ വീട്ടില്‍ എസ്.സന്തോഷ്‌കുമാര്‍(56)നെയാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.പി.പ്രമോദ്, പി.ഷിനോജ്, കെ.ബിജു എന്നിവരടങ്ങുന്ന സംഘം എറണാകുളം കാക്കനാട് വെച്ച് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ കണ്ണൂര്‍ ക്രൈംബ്രാഞ്ച്, കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂര്‍, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്,കര്‍ണാടകയിലെ മംഗലാപുരം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകള്‍ നിലവിലുണ്ട്.ഇന്ത്യയിലും വിദേശത്തും സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലിയും വിസയും വാഗ്ദാനം ചെയ്താണ് പ്രതി ആളുകളില്‍ നിന്നും പണം തട്ടിയിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.

Tags