ക്രിസ്റ്റ്യാനോ മുതല്‍ മെസ്സി വരെ; ലോകകപ്പ് താരങ്ങള്‍ക്കെതിരെ കളിച്ച കണ്ണൂര്‍ വാരിയേഴ്സ് താരങ്ങള്‍

From Cristiano to Messi; Kannur Warriors players who played against World Cup stars

 കണ്ണൂര്‍: ഫിഫ ലോകകപ്പ് ആവേശം ലോകമെമ്പാടും നിറഞ്ഞുനില്‍ക്കുമ്പോള്‍ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സിക്കും ലോകകപ്പുമായി അഭിമാനകരമായ ഒരു ബന്ധമുണ്ട്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്സിയുടെ വിദേശ താരങ്ങളില്‍ ചിലര്‍ നിലവില്‍ ഫിഫ ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ച വെക്കുന്ന താരങ്ങള്‍ക്കെതിരെയോ ഒന്നിച്ചോ കളിച്ചിട്ടുണ്ട്. അതില്‍ ദേശീയ ടീമില്‍ ഒന്നിച്ച് കളിച്ചവരും ഉണ്ട്. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി ക്യാപ്റ്റന്‍ സ്പാനിഷ് താരം അഡ്രിയാന്‍ സാര്‍ദിനെറോയാണ് ഇതില്‍ പ്രധാനി. 

From Cristiano to Messi; Kannur Warriors players who played against World Cup stars

പ്രൊഫഷണല്‍ കരിയറില്‍ വിവിധ യൂറോപ്യന്‍ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍), ലിയണല്‍ മെസ്സി (അര്‍ജന്റീന) ഡെന്‍സല്‍ ഡംഫ്രീസ് (നെതര്‍ലന്‍ഡ്‌സ്), ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് (ഇംഗ്ലണ്ട്),നിക്കോള വ്‌ലാഷിച്ച് (ക്രൊയേഷ്യ), കോഡി ഗാക്‌പോ (നെതര്‍ലാന്‍ഡ്) ഡോണെല്‍ മാലന്‍ (നെതര്‍ലാന്‍ഡ്) പിക്കോ ലോപസ് (കേപ് വെര്‍ദെ), കോണര്‍ മെറ്റ്കാല്‍ഫ് (ഓസ്‌ട്രേലിയ), ഇദ്രിസ്സ ഗയേ (സെനഗല്‍) എന്നിവര്‍ക്കെതിരെ കളിച്ച താരമാണ്. സ്പാനിഷ് ക്ലബായ ഗെറ്റാഫെയ്ക്കായി കളിച്ചിരുന്ന കാലത്താണ് അഡ്രിയാന്‍ റയല്‍ മാഡ്രിഡില്‍ കളിച്ചിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ബാഴ്‌സലോണയില്‍ കളിച്ചിരുന്ന ലിയണല്‍ മെസ്സിക്കുമെതിരെ ലാ ലിഗയില്‍ കളിച്ചത്.

From Cristiano to Messi; Kannur Warriors players who played against World Cup stars

സൈപ്രസ് ക്ലബായ അപ്പോളോണ്‍ ലിമാസോള്‍ എഫ്സിക്കായി യു.ഇ.എഫ്.എ യൂറോപ്പാ ലീഗില്‍ എവര്‍ട്ടണ്‍ എഫ്സിക്കെതിരെ കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡിനെ മറികടന്ന് അഡ്രിയാന്‍ ഗോള്‍ നേടിയിരുന്നു. അന്ന് എവര്‍ട്ടണിന്റെ പരിശീലകന്‍ നിലവിലെ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീം പരിശീലകനായ റൊണാള്‍ഡ് കൂമന്‍ ആയിരുന്നു. മുന്‍ ഇംഗ്ലണ്ട് നായകന്‍ വെയ്ന്‍ റൂണിയും അന്ന് എവര്‍ട്ടണ്‍ ടീമിന്റെ ഭാഗമായിരുന്നു. പി.എസ്.വി.ക്കെതിരെ കളിച്ചപ്പോയാണ് ഡംഫ്രീസ്, മാലന്‍, ഗാക്‌പോ എന്നിവര്‍ക്കെതിരെ കളിച്ചത്. ഇംഗ്ലീഷ് താരം നോണി മധുക്കെ പി.എസ്.വി. ബെഞ്ചിലുണ്ടായിരുന്നു. 

From Cristiano to Messi; Kannur Warriors players who played against World Cup stars

കണ്ണൂര്‍ വാരിയേഴ്‌സ് മധ്യനിര താരം അസിയര്‍ ഗോമാസ് സ്‌പെയിന്‍ അണ്ടര്‍-16 ദേശീയ ടീമിനായി കളിച്ചപ്പോള്‍ നിലവില്‍ സ്‌പെയിന്‍ ലോകകപ്പ് ടീമിന്റെ പ്രധാന താരങ്ങളായ മാര്‍ക്ക് കുകുറേയ, ഡാനി ഒല്‍മോ എന്നിവരോടൊപ്പം കളിച്ചിരുന്നു. ലോകകപ്പ് ആഘോഷിക്കുന്ന ഈ വേളയില്‍ ലോകഫുട്‌ബോളിലെ പ്രമുഖ താരങ്ങളുമായി കളിച്ച അനുഭവസമ്പത്തുള്ള താരങ്ങളാണ് കണ്ണൂര്‍ വാരിയേഴ്‌സിന്റെ ജേഴ്‌സിയണിയുന്നതെന്നത് ക്ലബിനും ആരാധകര്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. 

Tags