സൗഹൃദം ഗ്രാമവേദി കാഞ്ഞിര അനുമോദന സദസും സാംസ്കാരിക സായാഹ്നവും നടത്തി

Friendship Village Hall Kanjira held a felicitation ceremony and cultural evening
Friendship Village Hall Kanjira held a felicitation ceremony and cultural evening

തോട്ടട:സൗഹൃദം ഗ്രാമവേദി കാഞ്ഞിരയുടെ പതിനൊന്നാം വാർഷികത്തിൽ, വിവിധ പരീക്ഷകളിൽ വിജയികളായവർക്കും, കലാകായിക മത്സരങ്ങളിലെ ജേതാക്കളായവർക്കുമുള്ള അനുമോദന സദസ്സും, സാംസ്കാരിക സായാഹ്നവും സംഘടിപ്പിച്ചു.

കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം കെ വി ബിജു ഉദ്ഘാടനവും, വിജയികൾക്കുള്ള സമ്മാനദാനവും നിർവ്വഹിച്ചു. സൗഹൃദം ഗ്രാമവേദി പ്രസിഡൻ്റ് സി വി രാജൻ അധ്യക്ഷനായി. ബന്ധങ്ങളുടെ മന:ശാസ്ത്രം എന്ന വിഷയത്തിൽ പ്രദീപൻ മാലോത്ത്  ബോധവൽക്കരണ ക്ലാസെടുത്തു. മെമ്പർമാർക്കുള്ള വരിസംഖ്യ വിതരണം സി എച്ച് പ്രദീപ്കുമാർ നിർവ്വഹിച്ചു.കൗൺസിലർ കെ എൻ മിനി, കെ വി ബാബു, അബ്ദുൾ റഷീദ്, എ സുമേഷ്, പി പി സഹദേവൻ എന്നിവർ സംസാരിച്ചു.

tRootC1469263">

Tags