കിഴുത്തള്ളി കാർഗിൽ സ്മാരക മന്ദിരത്തിലേക്ക് ഫ്രീസർ,ഹോസ്പിറ്റൽ കട്ടിൽ, വാക്കർ എന്നിവ കൈമാറി
താഴെ ചൊവ്വ : കിഴുത്തള്ളി എവർഷൈൻ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച കാർഗിൽ സ്മാരക മന്ദിരത്തിലേക്ക് ലഭിച്ച ഫ്രീസർ ഹോസ്പിറ്റൽ കട്ടിൽ വാക്കർ എന്നിവയുടെ കൈമാറൽ ക്ലബ് പ്രസിഡണ്ട് ജഗത് കെ പി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർപ്പറേഷൻ കൗൺസിലർ കെ പി സീന ക്ലബ്ബ് സെക്രട്ടറി ടി കെ പ്രദീപൻമാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു നിർവഹിച്ചു.
എം കെ സരോഷ്. റിജീഷ് പി കെ,സുധീർ സി എം . ദീപ സി എം, പ്രജിത്ത് പി വി എന്നിവർ സംസാരിച്ചു. ഡോക്ടർ എൻ കെ പുരുഷോത്തമൻ ( അപ്പു ഡോക്ടർ) സ്മണക്കായി കുടുംബം നൽകിയ ഫ്രീസർ, കെ പി സുധാകരന്റെ സ്മരണയ്ക്കും, സി എം രാഘവന്റെ സ്മരണയ്ക്കും കുടുംബം നൽകിയ ഹോസ്പിറ്റൽ കട്ടിലുകൾ, സക്കറിയ താഴെചൊവ്വ, പ്രജിത്ത് പി വി എന്നിവർ നൽകിയ വാക്കറുകൾ എന്നീ സാധനങ്ങൾ ആണ് ക്ലബ്ബിന് കൈമാറിയത്. ക്ലബ്ബ് സെക്രട്ടറി ടി. കെ പ്രദീപൻമാസ്റ്റർ സ്വാഗതവും.അഭിനന്ദ്. എസ് നന്ദിയും പറഞ്ഞു
.jpg)

