ലഹരിക്കെതിരെ സ്വാതന്ത്ര്യ സമര സേനാനി മാത്യു എം കണ്ടത്തിലിൻ്റെ ഉപവാസ സമരം തുടങ്ങി

Freedom fighter Mathew M. Kandathil's hunger strike against drug addiction begins
Freedom fighter Mathew M. Kandathil's hunger strike against drug addiction begins

കണ്ണൂർ: തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ മാത്യു എം. കണ്ടത്തിൽ നടത്തുന്ന ലഹരിക്കെതിരെ ഉള്ള മൗന ഉപവാസം തുടങ്ങി. കോർപ്പറേഷൻ വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. 

മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇ.വി.ജി നമ്പ്യാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടരി സി. സുനിൽകുമാർ, ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷൻ സെക്രട്ടരി സണ്ണി ആശാരിപറമ്പിൽ, ജില്ലാ സർവ്വോദയ മണ്ഡലം സെക്രട്ടരി രാജൻ തീയറേത്ത് എന്നിവർ സംസാരിച്ചു. ഉപവാസ സമാപനത്തിൽ കണ്ണൂർ രൂപത വികാരി ജനറൽ ക്ലാരൻസ് പാലിയത്ത് നാരങ്ങാ നീരു നൽകും.

tRootC1469263">

Tags