സൗജന്യ നേത്ര ശസ്ത്രക്രിയ പരിശോധനാ ക്യാമ്പ് കണ്ണൂരിൽ
കണ്ണൂർ: കാനന്നൂർ റോട്ടറി ക്ലബ്ബും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചാമത്തെ സൗജന്യ നേത്ര ശസ്ത്രക്രിയ പരിശോധന ക്യാമ്പ് ഒക്ടോബർ 25ന് പള്ളിക്കുന്ന് ശ്രീപുരം സ്കൂളിൽ നടക്കുമെന്ന് കേനന്നൂർ റോട്ടറി പ്രസിഡണ്ട് ഉദയകുമാർ ഒ സി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 മണി മുതൽ 1 മണി വരെയാണ് ക്യാമ്പ്.
കണ്ണൂർ മേഖലയിലെ ജനങ്ങൾക്ക് ഗുണമേന്മയുള്ള നേത്ര ചികിത്സ സൗജന്യമായി ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ക്യാമ്പ് സംഘടിപ്പിക്കുതെന്ന് അദ്ദേഹം പറഞ്ഞു.. താല്‌പര്യമുള്ള എല്ലാവർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.തിമിര ശസ്ത്രക്രിയ അങ്കമാലി ആശുപത്രിയിൽ തീർത്തും സൗജന്യമായി ചെയ്‌തുകൊടുക്കുന്നതാണ്. ആശുപത്രി താമസം, മരുന്നുകൾ എന്നിവയും സൗജന്യമായി ലഭിക്കും. മറ്റ് നേത്രരോഗങ്ങൾക്ക് ആവശ്യമുള്ള ശസ്ത്രക്രിയ മിതമായ നിരക്കിൽ ചെയ്തു കൊടുക്കുന്നതാണ്.
അന്താരാഷ്ട്ര റോട്ടറി പ്രസ്ഥാനത്തിൻ്റെ ഈ വർഷത്തെ സന്ദേശമായ" ക്രീയേറ്റ് എ ലാറ്റിങ്ങ് ഇംപാക്ട്"എന്ന ആശയം മുൻനിർത്തി കാഴ്‌ച ശക്തി വീണ്ടെടുക്കുവാൻ സഹായിക്കുന്നതിലൂടെ സമൂഹത്തിൽ ശാശ്വതമായ മാറ്റം സൃഷ്ടിക്കുകയാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്ന് ഉദയകുമാർ പറഞ്ഞു.പേര്മുൻകൂർ രിജസ്റ്റർ ചെയ്യുവാൻ ബന്ധപ്പെടുക-9847166641,9847010521 എന്നീ നമ്പറുകളി ൽബന്ധപ്പെടാവുന്നതാണ് പത്രസമ്മേളനത്തിൽ ഡോ: രാജ് ഐസക് ഉമ്മൻ,വെങ്കടേഷ്പൈ, ആർകിടെക്റ്റ് ജോർജ് കെ തോമസ് എന്നിവരും പങ്കെടുത്തു.
.jpg)


