സൗജന്യ നൃത്ത പരിശീലന ക്ളാസുകൾ ജീവിതം വഴിമുട്ടിക്കുന്നു: നൃത്താധ്യപകർ തെരുവിൽ നൃത്തം ചെയ്തു പ്രതിഷേധിച്ചു

Free dance training classes are jeopardizing livelihoods dance teachers protested by dancing on the street

മട്ടന്നൂർ: മട്ടന്നൂരിലെ മിനി ക്ളബ്ബും സമാനമായ സംസ്ഥാനത്തെ മറ്റു സ്ഥാപനങളും സൗജന്യ നൃത്ത പരിശീലനം നടത്തുന്നതിനെതിരെ കേരള ഡാൻസ് ടീച്ചേഴ്സ് യൂനിയൻ (സിഐടിയു) സംസ്ഥാന തല പ്രതിഷേധത്തിൻ്റെ ഉദ്ഘാടനം മട്ടന്നൂരിൽ നടന്നു. സൗജന്യ നൃത്ത പഠന ക്ലാസ് നടത്തുന്നതിനാൽ തങ്ങളുടെ ജീവിതോപാധി വഴിമുട്ടുന്നതനെതിരെ സംഘടനയുടെ കണ്ണൂർജില്ലാ ഭാരവാഹിയായ മിഥുൻ ചെറുകുന്ന്തെരുവിൽ നൃത്തം ചെയ്ത്പ്രതിഷേധിച്ചു.

400 ഓളം കുട്ടികൾക്കായുള്ള മെഗാ സൗജന്യ പരിശീലനത്തിൽപ്രതിഷേധിച്ചാണ് അധ്യാപകർക്ളബ്ബ് പരിസരത്ത് പ്രതിഷേധ ധർണ നടത്തിയത്.
നൃത്തം തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന പതിനായിരക്കണക്കിന് നൃത്താദ്ധ്യാപകരുണ്ട് .വിവിധ യൂണിവേർസിറ്റികളിൽ നിന്നായിബിരുദവും ബിരുദാനന്ത ബിരുദം കഴിഞ്ഞ് പഠിച്ചിറങ്ങിയ ആയിരക്കണക്കിന് നൃത്താദ്ധ്യാപകർ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന കാലത്ത് ഇത്തരം സൗജന്യ പഠനം തങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അലി ധർണ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു .

സംസ്ഥാനത്തുടനീളം ഇത്തരം സൗജന്യ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നാണ് അറിയുന്നതെന്നും ഇതിൽ പ്രതിഷേധിച്ച്ആദ്യമായി നടത്തുന്ന സംസ്ഥാനത്തെ ആദ്യസമരമാണ്  മട്ടന്നൂർ മിനിക്ലബ്ബ് പരിസരത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കെ എസ് സുരേഷ് അദ്ധ്യക്ഷനായി. ട്രഷറർ പ്രസാദ് ഭാസ്കര കണ്ണൂർ, ജില്ലാ സെക്രട്ടറി ബേബി,  ഭാരവാഹികളായ നജ്മ , ഫ്രാൻസിസ്, മത്തായി, ബിജി ടി, റെജിൽ പൗർണമി,, രജിത എ, സജീഷ് മിഥുൻ തുടങ്ങിയവർ സംസാരിച്ചു.

Free-dance-training-classes-are-jeopardizing-livelihoods-dance-teachers-protested-by-dancing-on-the-street.jpg

 

Tags