തളിപ്പറമ്പിൽ സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും ഫിബ്രവരി 26 ന്


കണ്ണൂർ : ആഷസ് കലാ സാംസ്കാരിക വേദി പുളിമ്പറമ്പ, തളിപ്പറമ്പ് ലയൺസ് ക്ലബ്, തളിപ്പറമ്പ് റോട്ടറി ക്ലബ്ബ്, തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബ് എന്നി സംഘടനകളുടെ സഹകരണത്തോടെ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കാൻസർ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കും . ഫിബ്രവരി 26 ന് ഞായറാഴ്ച രാവിലെ 5 മുതൽ പുളിമ്പറമ്പ് അന്നപൂർണ്ണ ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്യാമ്പിൽ 35 നും 55 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് വേണ്ടി സ്തന - ഗർഭാശയ കാൻസർ പരിശോധനയും വായയിൽ കാൻസർ ലക്ഷണമുള്ളവർക്കും രോഗ നിർണ്ണയം നടത്തും. ക്യാമ്പ് തളിപ്പറമ്പ് തഹസിൽദാർ കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡണ്ട് കൃഷ്ണനാഥ പൈ മുഖ്യ പ്രഭാഷണം നടത്തും. ഡോ. ഹർഷ ഗംഗാധരൻ ക്ലാസ് എടുക്കും.

നഗരസഭ കൗൺസിലർ പി.വി. വാസന്തി, ഡോ. ഒ.വി. സനൽ, സിത്താര സനൽ, ശ്രീധർ സുരേഷ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ കരിയിൽ രാജൻ, പി. മോഹനചന്ദ്രൻ, ശ്രീധർ സുരേഷ്, സി.വി. മോഹനൻ, ടി.വി. രവിചന്ദ്രൻ എന്നിവർ പങ്കെടുത്തു.