നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് സ്ഥാപനത്തിനെതിരെ വഞ്ചനാ കേസ്; ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ ആറ് പേരെ പ്രതികളാക്കി
ആലക്കോട്: കൂടുതല്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചിട്ട് കാലാവധി കഴിഞ്ഞിട്ടും തിരികെ നല്‍കിയില്ല, ധനകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ ആറുപേര്‍ക്കെതിരെ വഞ്ചനാ കേസെടുത്തു. 26,66,300 രൂപ തട്ടിയെടുത്ത് വഞ്ചന ചെയ്തുവെന്നാണ് കേസ്.ആലക്കോട് നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിന്റെ മാനേജര്‍ സാജു മാത്യു, മാനേജിംഗ് ഡയരക്ടര്‍ പത്തനംതിട്ടയിലെ രാജു ജോര്‍ജ്, പാര്‍ട്ണര്‍മാരായ ഗ്രേസ് രാജു, അലന്‍ ജോര്‍ജ്, അന്‍സണ്‍ ജോര്‍ജ് എന്നിവരുടെ പേരിലാണ് ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആലക്കോട് തുണ്ടത്തിൽ വീട്ടിൽ മാത്യു ജോസഫ്, മിനി തോമസ്, ആലക്കോട്ടെ ജാൻസി മാത്യു, അരങ്ങത്തെ പീതാംബരൻ, അരങ്ങത്തെ അജി രാജ് എന്നിവരുടെ പരാതിയിലാണ് കേസ്.നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റിന്റെ ആലക്കോട് ബ്രാഞ്ചിൽ 2022 ജൂലായ് 18നും 2024 ജനുവരി 22നും ഇടയിലുള്ള കാലയളവിലാണ് കൂടുതൽ പലിശ വാഗ്ദാനം ചെയ് മാത്യു ജോസഫിന്റെയും ഭാര്യയുടെയും പേരിൽ 21 ലക്ഷം രൂപ നിക്ഷേപിച്ചത്.എന്നാൽ നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ നൽകിയില്ലെന്നാണ് പരാതി.
.jpg)

