കണ്ണില്ലാത്ത ക്രൂരത : തളിപറമ്പിൽ നാല് തെരുവ് നായ കുഞ്ഞുങ്ങളെ വിഷം കൊടുത്തു കൊന്നു
Jan 3, 2026, 09:18 IST
തളിപ്പറമ്പ്: തെരുവ്‌നായ കുഞ്ഞുങ്ങളെ വിഷംകൊടുത്തു കൊന്നു.തളിപ്പറമ്പ് ബി.എസ്.എന്‍.എല്‍ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരത്താണ് ബുധനാഴ്ച്ച നാല് മാസത്തോളം പ്രായമെത്തിയ തെരുവ്‌നായ കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊന്നത്.മൃഗക്ഷേമ സംഘനയായ ആനിമല്‍ ആന്റ് ബേര്‍ഡ്‌സ് വെല്‍ഫേര്‍ട്രസ്റ്റ് രക്ഷാധികാരി വേലിക്കാത്ത് രാഘവന്റെ നേതൃത്വത്തില്‍ സംരക്ഷിച്ചുവരുന്നതാണ് തെരുവ്‌നായ കുഞ്ഞുങ്ങള്‍.സംഭവത്തില്‍ ട്രസ്റ്റ് അടിയന്തിരയോഗം പ്രതിഷേധിച്ചു.
ഇത് സംബന്ധിച്ച് പോലീസിലും ആനിമല്‍വെല്‍ഫേര്‍ ബോര്‍ഡ് ഓഫ് ഇന്ത്യക്കും പരാതി നല്‍കിയതായി സംഘടന അറിയിച്ചു.വിഷം കൊടുത്ത് കൊന്നയാളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.
.jpg)


