കണ്ണൂരിൽ ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫിസർക്ക് പത്തുവർഷം തടവും പിഴയും
Feb 19, 2025, 18:59 IST


കണ്ണൂർ : ബലാത്സംഗ കേസിൽ പുഴാതി മുൻ വില്ലേജ് ഓഫിസർക്ക് തടവും പിഴയും. വീട്ടിൽ ബുക്ക് വിൽപനയ്ക്കെത്തിയ സെയിൽസ് ഗേളിനെ ബലപ്രയോഗത്തിലൂടെ മാനഭംഗപ്പെടുത്തിയതിനാണ് രഞ്ജിത്ത് ലക്ഷ്മണനെതിരെ പത്തുവർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനും കണ്ണൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എം.ടി ജല ജാ റാണി ശിക്ഷിച്ചത്.
2021ൽ പള്ളിക്കുന്നിലെ വീട്ടിൽ വെച്ചായിരുന്നു. സംഭവം. വനിതാ സെൽ ഇൻസ്പെക്ടർ പി. കമലാക്ഷിയാണ് കേസിൽ കുറ്റപത്രം നൽകിയത്. പ്രൊസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രൊസിക്യൂട്ടർ അഡ്വ. പ്രീതാകുമാരി ഹാജരായി.