മുൻ പയ്യന്നൂർ നഗരസഭാ കൗൺസിലർ പരത്തി കണ്ണൻ നിര്യാതനായി

Former Payyannur Municipal Councilor Parathi Kannan passes away

പയ്യന്നൂര്‍: മുന്‍പയ്യന്നൂർ നഗരസഭ കൗണ്‍സിലർ കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പരത്തി കണ്ണൻ(62) നിര്യാതനായി.സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ സര്‍വീസ് സഹകരണ ബേങ്ക് ഡയരക്ടര്‍, നഗരസഭ കൗണ്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.പരേതരായ മാടക്ക കുഞ്ഞിക്കണ്ണന്‍ വെളിച്ചപ്പാട്-പരത്തി യശോദ ദമ്പതികളുടെ മകനാണ്.

ഭാര്യ; സുനന്ദ.മക്കള്‍:സുകിന, സെനക.മരുമകന്‍: അജേഷ്(ഏഴിലോട്).സഹോദരങ്ങള്‍: രാമചന്ദ്രന്‍, പുരുഷോത്തമന്‍, നളിനി, സതി, സതീശന്‍, അജിത.ശവസംസ്‌ക്കാരം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പുഞ്ചക്കാട്ടെ സമുദായ ശ്മശാനത്തില്‍ നടക്കും.
 

Tags