കൊലവിളി പ്രസംഗം നടത്തിയ മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആഭ്യന്തര വകുപ്പും സംരക്ഷിക്കുന്നു: കെ.കെ. വിനോദ്കുമാർ

Former MLA T.I. Madhusudhanan, who made a murderous speech, is being protected by Home Minister Ramesh Chennithala and the Home Department: KK Vinodkumar

കണ്ണൂർ: കൊലവിളി പ്രസംഗം നടത്തിയ മുൻ എം.എൽ.എ ടി.ഐ. മധുസൂദനനെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആഭ്യന്തര വകുപ്പും സംരക്ഷിക്കുകയാണെന്ന് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആരോപിച്ചു. വിവാദ പ്രസംഗം നടത്തി 72 മണിക്കൂർ പിന്നിട്ടിട്ടും മധുസൂദനനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടില്ല. നിരപരാധികളാണെന്ന് കണ്ടെത്തി കോടതി വിട്ടയച്ചവരെ കൊലപ്പെടുത്തിയെന്ന തരത്തിലുള്ള പരാമർശം ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നതും സമാനമായ അക്രമങ്ങൾ ആവർത്തിക്കുമെന്ന മുന്നറിയിപ്പുമാണ്.

പയ്യന്നൂരിൽ നൂറുകണക്കിന് പോലീസുകാരുടെ സാന്നിധ്യത്തിൽ ഉച്ചഭാഷിണിയിലൂടെയാണ് അദ്ദേഹം ഈ പ്രസംഗം നടത്തിയത്. ഇതിനപ്പുറം വേറെ എന്ത് തെളിവാണ് കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പോലീസിന് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. പോലീസിന്റെ നിസ്സംഗത പയ്യന്നൂരിൽ സംഘർഷം വർദ്ധിപ്പിക്കാനേ ഇടയാക്കൂ. പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും ഒറ്റപ്പെടുമ്പോൾ പ്രദേശത്ത് സംഘർഷമുണ്ടാക്കി ശ്രദ്ധ തിരിക്കാനാണ് മധുസൂദനൻ ശ്രമിക്കുന്നത്. കൊലവിളി പ്രസംഗം കൊലപാതകത്തിന് സമാനമായി കണ്ട് ടി.ഐ. മധുസൂദനനെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കണമെന്നും കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.

Tags