കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് വീണ് പരുക്കേറ്റ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു

Former KSRTC employee who fell from his house terrace in Kannur dies during treatment
Former KSRTC employee who fell from his house terrace in Kannur dies during treatment


പാപ്പിനിശേരി:വീടിൻ്റെ ടെറസിൽ നിന്നു വീണ് പരുക്കേറ്റ കെഎസ്ആർടിസി മുൻ ചെക്കിംഗ്  ഇൻസ്പെക്ടർ ചികിത്സയ്ക്കിടെ മരണമടഞ്ഞു. പാപ്പിനിശേരി പുതിയ കാവിലെ പി.ഐ ശിവരാമനാ (80) ണ് മരിച്ചത്. 

ഇന്നലെ ഉച്ചയോടെ ഉത്രാട ദിനത്തിൽവീടിൻ്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ തെന്നിവീണ് പരിക്കേറ്റ ശിവരാമൻ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമായത്.ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ഗിരീഷൻ, നിഷ. മരുമക്കൾ: ഷീബ, പുഷ്പജൻ

tRootC1469263">

Tags