ബിജെപി മുൻ കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ് കെ. രാധാകൃഷ്ണന്‍ നിര്യാതനായി

Former BJP Kannur District Vice President K. Radhakrishnan passes away

ചിറക്കല്‍: ബിജെപി മുന്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡൻ്റ് ചിറക്കൽ കുന്നുംകൈ കിഴക്കമൊട്ട വൈകുണ്ഠത്തില്‍ കെ. രാധാകൃഷ്ണന്‍ (70)  നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: വിഷ്ണു, വൈഷ്ണവി, വര്‍ഷ.

മരുമക്കള്‍: ജിജിത്ത്, സൗമ്യ. സഹോദരങ്ങള്‍: പ്രഭാത് കുമാര്‍, പരേതരായ രഘുത്തമന്‍, ജയശീലന്‍. 

ദേശീയ സമിതിയംഗങ്ങളായ പി.കെ. വേലായുധന്‍, എ. ദാമോദരന്‍, സി. രഘുനാഥ്, സംസ്ഥാനസമിതിയംഗം എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി.സി. മനോജ്, എ.പി. ഗംഗാധരന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഗംഗാധരന്‍ കാളീശ്വരം, ഒ.കെ. സന്തോഷ്, ട്രഷറര്‍ പെ.കെ. ശ്രീകുമാര്‍, ജില്ലാ സെക്രട്ടറി അര്‍ജ്ജുന്‍ മാവിലക്കണ്ടി, ചിറക്കല്‍ മണ്ഡലം പ്രസിഡന്റ് രാഹുല്‍ രാജീവന്‍, ഒബിസി മോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ അധ്യക്ഷന്‍ പി.വി.അരുണാക്ഷന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം പയ്യാമ്പലം ശ്മശാനത്തില്‍ നടത്തി.

Tags