മുൻ ബാർ അസോ. സെക്രട്ടറി അഡ്വ. ബിജേഷ് ചന്ദ്രൻ കുഴഞ്ഞുവീണു മരിച്ചു

Former Bar Assoc. Secretary Adv. Bijesh Chandran collapses and dies


തലശ്ശേരി: ജില്ലാ കോടതി ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ ബാർ അ സോസിയേഷൻ സെക്രട്ടറിയുമായ.ബിജേഷ് ചന്ദ്രൻ (49) നിര്യാതനായി. കഴിഞ്ഞ ദിവസം തലശ്ശേരി പഴയ ബ സ്സ് സ്റ്റാന്റ് പരിസരത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും കുഴഞ്ഞ് വീണതിനെ തുടർന്ന് ജനറൽ ആശുപതിയിൽ നിന്നു പ്രാഥമിക ചികിൽസ നൽകിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസക്കിടയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം പാനൂർ പന്ന്യന്നൂർ സ്വദേശിയാണ്. ഭാര്യ സജിന (കനറാ ബേ ങ്ക്, തലശ്ശേരി) മകൻ ആദിത്യൻ (വിദ്യാർത്ഥി, ബംഗളുരു) സംസ്കാരം നാളെ രാത്രി 9ന് പന്ന്യന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.

Tags