സഞ്ചാരികൾക്കായി വനോത്പന്നങ്ങൾ ; കണ്ണൂർ പൈതൽമലയിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു
പുറത്തൊട്ടി പൈതൽ മല ടിക്കറ്റ് കൗണ്ടറിൽ വെച്ചു നടന്ന ചടങ്ങിൽ എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പി.എം. ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. കാട്ടുതേൻ, മുള അരി എന്നിവ ഉൾപ്പെടെ 38 വനോത്പന്നങ്ങൾ ഇവിടെ ലഭ്യമാകും.
കണ്ണൂർ: പൈതൽമല വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന സന്ദർശകർക്ക് വനോത്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി കണ്ണൂർ ഫോറെസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിൽ വനശ്രീ ഇക്കോ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു.

പുറത്തൊട്ടി പൈതൽ മല ടിക്കറ്റ് കൗണ്ടറിൽ വെച്ചു നടന്ന ചടങ്ങിൽ എരുവേശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പി.എം. ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. കാട്ടുതേൻ, മുള അരി എന്നിവ ഉൾപ്പെടെ 38 വനോത്പന്നങ്ങൾ ഇവിടെ ലഭ്യമാകും.
തളിപ്പറമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ അധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ബാലൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. രഞ്ജിത്, പി.പി. രാജീവൻ, ഷെമീന പി.എച്ച് എന്നിവർ സംസാരിച്ചു. ഇതിനോടൊപ്പം സഞ്ചാരികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കും ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് നൽകി.
.jpg)