വിദ്യാർത്ഥി ഷോക്കേറ്റു മരിച്ച സംഭവം രാഷ്ട്രീയവൽക്കരിച്ചത് വനം വകുപ്പ് മന്ത്രി - സണ്ണി ജോസഫ്

Forest Minister politicized the incident of student's death from shock - Sunny Joseph
Forest Minister politicized the incident of student's death from shock - Sunny Joseph

തളിപ്പറമ്പ്:നിലമ്പൂര്‍ വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ളാസ്  വിദ്യാര്‍ത്ഥിമരിച്ച സംഭവത്തിൽ പ്രതികരണവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് കണ്ണൂരിൽ രംഗത്തെത്തി.വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചത് വനം മന്ത്രി എ കെ ശശീന്ദ്രൻ ആണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന മന്ത്രിയുടെ ആരോപണം തെളിയിക്കാൻ അദ്ദേഹം തയ്യാറാവണമെന്നും സണ്ണി ജോസഫ് പറഞ്ഞു. തളിപ്പറമ്പിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

tRootC1469263">

വനം മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും മനുഷ്യത്വ രഹിതവുമാണ്. മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്.എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം അത് പറഞ്ഞതെന്ന് വ്യക്തമാക്കണം.അത് തെളിയിക്കാന്‍ താന്‍ ആവശ്യപ്പെടുകയാണ്. ആരോപണം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ രാജിവെക്കണം.മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 മന്ത്രിയുടെ വകുപ്പിന്റെ കെടുകാര്യസ്ഥതയാണ് കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്നത്.സംഭവം നടന്ന പറമ്പിന്റെ ഉടമ സിപിഎമ്മിന്റെ സജീവ പ്രവർത്തകനാണെന്നാണ് അറിയാൻ സാധിച്ചത്. മന്ത്രി പറഞ്ഞതിനെ സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി ഉരുണ്ട് കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags