ചുരുങ്ങിയ ചെലവിൽ വിശപ്പടക്കാം, 30 രൂപയ്ക്ക് ഉച്ച ഊൺ നൽകുന്ന സുഭിക്ഷയിൽ തിരക്കേറുന്നു
കണ്ണൂർ : നഗരത്തിലെ ഹോട്ടലുകളിൽ ഊൺ വില കുത്തനെ കൂട്ടിയ സാഹചര്യത്തിൽ വിശപ്പ് രഹിതം നമ്മുടെ കേരളമെന്ന കേരള സർക്കാർ ഭക്ഷ്യ പൊതുവിതരണ വകുപ്പിൻ്റെ സുഭിക്ഷ ഹോട്ടൽ സാധാരണ കാർക്ക് അത്താണിയാകുന്നു. കണ്ണൂർ കോർപറേഷനാണ് സുഭിക്ഷ നടത്തിവരുന്നത്. 30 രൂപയ്ക്ക് ഇവിടെ നിന്നും വയറ് നിറയെ ചോറ് കിട്ടും. സാമ്പാർ, മത്സ്യ കറി, തോരൻ, അച്ചാർ, പച്ചടി എന്നിവയുമുണ്ട്.

സ്പെഷ്യലിനും വില കുറവാണ്. ചിക്കൻ, അയല, ചെമ്മീൻ എന്നിവയ്ക്ക് 70 രൂപയാണ് വില. 12.30 മുതൽ ചോറ് തീരുന്നതുവരെയാണ് വിൽപന. നൂറ് കണക്കിനാളുകളാണ് വിശപ്പടക്കാൻ സുഭിക്ഷ യെ ആശ്രയിക്കുന്നത്. ഇറാൻ-ഇസ്രായേൽ യുദ്ധം കാരണം പാചക വാതകത്തിന് ഡിമാൻഡും വിലയും കൂട്ടിയതോടെ ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഭക്ഷ്യ വസ്തുക്കൾക്ക് വില കൂടിയിട്ടുണ്ട്. കണ്ണൂർ നഗരത്തിൽ ഊണിന് മാത്രം 70 രൂപ കൊടുക്കേണ്ട സാഹചര്യമാണുള്ളത്. ഇതൊന്നും താങ്ങാനാവാത്ത സാധാരണക്കാർ ആശ്രയിക്കുന്നത് ഇപ്പോൾ സുഭിക്ഷയെയാണ്.
.jpg)


