കുറുമാത്തൂർ വായനശാല കോൽക്കളി സംഘത്തിന്റെ അരങ്ങേറ്റം ഉദ്ഘാടനം ചെയ്ത് ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത്

Folklorist Girish Pookothu inaugurates the debut of the Kurumathur Library Kolkali Sangam

കോൽക്കളി ഗുരുക്കന്മാരായ പി.വി. നാരായണൻ, വി.വി. വേണുഗോപാലൻ എന്നിവരെയും കലാകാരന്മാരെയും ഗിരീഷ് പൂക്കോത്ത് ആദരിച്ചു.

കുറുമാത്തൂർ : വൈത്തല കാളിദാസൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം കോൽക്കളി സംഘത്തിന്റെ അരങ്ങേറ്റം ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി കെ.വി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വായനശാല പ്രസിഡൻറ് ടി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. 

കോൽക്കളി ഗുരുക്കന്മാരായ പി.വി. നാരായണൻ, വി.വി. വേണുഗോപാലൻ എന്നിവരെയും കലാകാരന്മാരെയും ഗിരീഷ് പൂക്കോത്ത് ആദരിച്ചു. ചടങ്ങിൽ കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. സുമ സംസാരിച്ചു. ലൈബ്രേറിയൻ പി.പി. രമേശൻ നന്ദി രേഖപ്പെടുത്തി.

Tags