എഫ് എൻ.പി.ഒ. കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

F.N.P.O. staged a protest sit-in in front of the Kannur Head Post Office.

കണ്ണൂർ: തലശ്ശേരി പോസ്റ്റൽ ഡിവിഷൻ ഇല്ലാതാക്കുന്ന നടപടി റദ്ദാക്കുക, സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ ഫ്രാഞ്ചൈസികൾ നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, ഡി.എസ്.എസ്. ആപ്പ് ഗ്രാമീണ ഡാക് സേവക് ജീവനക്കാരെ അടിച്ചേൽപ്പിക്കാനുള്ള നടപടി നിർത്തി വെക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി. ഒ) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. അഡ്വ.ടി.ഒ.മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ഡിവിഷണൽ ചെയർമാൻ വി.പി.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. എഫ്.എൻ.പി.ഒ. സംസ്ഥാന കൺവീനർ കെ.വി.സുധീർ കുമാർ മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ അസി.സെക്രട്ടറി പി. വി.രാമക്യഷ്ണൻ ,എൻ.പി.ആർ.പി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് കരിപ്പാൽ സുരേന്ദ്രൻ , ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, ദിനു മൊട്ടമ്മൽ;  വൈസ് പ്രസിഡന്റ് ഷജിൽ നമ്പ്രോൻ ,സി.വി.ചന്ദ്രൻ,പി.ടി.രന്ദീപ്, എം. നവീൻ എന്നിവർ പ്രസംഗിച്ചു. ജീവനക്കാർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് പ്രകടനം നടത്തി.

Tags