ചെമ്പേരിയിൽ ഫ്ളോർ മില്ലുടമയെ മരിച്ചനിലയിൽ കണ്ടെത്തി

Flour mill owner found dead in Chemberi
Flour mill owner found dead in Chemberi

ശ്രീകണ്ഠാപുരം: ചെമ്പേരിയിൽഓയില്‍ ആന്റ് ഫ്‌ളോര്‍മില്ലുടമയെ മില്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി.ഏരുവേശി പൂപ്പറമ്പിലെ കല്യാടന്‍ താഴെ വീട്ടില്‍ കെ.ടി.മനോജ്(48)ആണ് മരിച്ചത്.തിങ്കളാഴ്ച്ച രാവിലെ 10.15 നാണ് മനോജിനെ മില്ലിനകത്ത് വീണുകിടക്കുന്ന നിലയില്‍ കണ്ടത്.

ഉടന്‍ തന്നെ നാട്ടുകാർ പയ്യാവൂരിലെ മേഴ്‌സി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ചെറിയരീക്കാമലയിലെ വടക്കേയില്‍ വീട്ടില്‍ ജോര്‍ജ് സ്‌കറിയയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഓയില്‍ ആന്റ് ഫ്‌ളോര്‍മില്‍ നടത്തിവരികയായിരുന്നു മനോജ്.പരേതനായ ഇടവന്‍ കിളിയങ്കില്‍ നാരായണന്‍ നമ്പ്യാര്‍-കല്യാടന്‍ താഴേവീട്ടില്‍ ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ: വിനീത.മക്കള്‍: ആഗ്‌നേയ, ശിവന്യ (ഇരുവരും വിദ്യാര്‍ത്ഥികള്‍).സഹോദരങ്ങള്‍: ശ്രീജ(കോഴിക്കോട്), വനജ(പരിയാരം).മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ സംസ്‌ക്കരിക്കും

Tags