കെ സി കടമ്പൂരാൻ ചരമ ദിനാചരണത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

Floral tributes were paid at the memorial hall in Payyambalam on the occasion of the death anniversary of K.C. Kadampuran.

 കണ്ണൂർ : പ്രമുഖകോൺഗ്രസ്സ് നേതാവും, മുൻ കെ പി സി സി സെക്രട്ടറിയുമായിരുന്ന കെ സി കടമ്പൂരാന്റെ ഒൻപതാംചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. 

ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ , വി വി  പുരുഷോത്തമൻ , ടി ജയകൃഷ്ണൻ  ,കൂക്കിരി രാഗേഷ് ,കല്ലിക്കോടൻ രാഗേഷ് , ടി നിഷാത്ത് വസന്ത് പള്ളിയാംമൂല,മോഹനൻ കെ  ,വികാസ് അത്താഴക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

tRootC1469263">

Tags