പഴശ്ശി ഗാര്‍ഡന്‍സില്‍ ഇനി വയനാടന്‍ ഈറ്റയില്‍ നിര്‍മ്മിച്ച ഫ്‌ളോട്ടിംഗ് ബോട്ടിംഗും


കണ്ണൂര്‍ : പഴശ്ശി ഡാം ഗാര്‍ഡനില്‍ സ്‌കൂള്‍ വേനല്‍ അവധിക്കാലം ലക്ഷ്യമിട്ട് വിവിധങ്ങളായ പ്രോഗ്രാമുകള്‍ ആസൂത്രണം ചെയ്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പഴശ്ശി ജലാശയത്തില്‍ ബോട്ടിംഗിനോടൊപ്പം വയനാട് വനവാസികള്‍ ഈറ്റയില്‍ നിര്‍മ്മിക്കുന്ന ഫ്‌ളോട്ടിംഗ് ബോട്ടിംഗ് ഈ വര്‍ഷത്തെ പുതുമയാണെന്ന് ഇവര്‍ പറഞ്ഞു.
കൂടാതെ വാട്ടര്‍ റോളര്‍, വാട്ടര്‍ സ്ലൈഡര്‍, റെയിന്‍ ഡാന്‍സ് ഉള്‍പ്പെടെ നിരവധി ജല വിനോദങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗാര്‍ഡനില്‍ അനവധി-നിരവധി ജീവജാലങ്ങളുടെ വലിയശേഖരം പഴശ്ശിഡാം ഗാര്‍ഡന്‍ പെറ്റ് സ്റ്റേഷന്‍, അമ്യൂസ്‌മെന്റ്, സ്ലിപ്പ്‌റോപ്പ്- സൈക്കിള്‍ റോപ്പ് അഡ്വഞ്ചര്‍ ആക്ടിവിറ്റീസ്, വാട്ടര്‍ ആക്ടിവിറ്റീസ് തുടങ്ങിയ 20 ല്‍ കൂടുതല്‍ റൈഡുകള്‍ ഒരുക്കിയിട്ടുണ്ട്.

മുഴുവന്‍ റൈഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് 65% ഇളവോട് കൂടി പ്രത്യേക സമ്മര്‍ഫെസ്റ്റ് പാക്കേജ് ഒരുക്കിയിട്ടുണ്ട്. പഴശ്ശി ഡാം ഗാര്‍ഡന്‍ ആംഫീ ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ വിവിധങ്ങളായി ഇശല്‍ സന്ധ്യ, മാജിക്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍പാട്ട് ഉള്‍പ്പെടെ സമ്മര്‍ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേറും.
കൂടാതെ ആംഫീ തീയറ്ററില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമൊരുക്കും. താല്‍പര്യമുളളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. 8089798500. ഗാര്‍ഡന്‍ രാവിലെ മുതല്‍ രാത്രി 9 മണി വരെ പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പി.പി. സിദ്ദിഖ്, പിആര്‍ഒ കെ.പി.ദില്‍ന, മാനേജര്‍ എം. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.