തളിപ്പറമ്പിൽ കെഎസ്ടിഎ കണ്ണൂർ ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു
തളിപ്പറമ്പ :കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 35-ാം ജില്ലാസമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ വി എസ് നഗറിൽ (ഹാപ്പിനെസ് സ്‌ക്വയർ) പതാക ഉയർന്നു. മൊറാഴ സമര സ്തൂപത്തിൽ നിന്നാരംഭിച്ച കൊടിമര ജാഥയും കെഎസ്ടിഎ നേതാവായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ നിന്നാരംഭിച്ച പതാകജാഥയും തളിപ്പറമ്പിൽ സംഗമിച്ചാണ് നൂറുകണക്കിന് അത്‌ലറ്റുകളുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചത്. തുടർന്ന് സംഘാടക സമിതി ചെയർമാൻ കെ സന്തോഷ് സമ്മേളന നഗരിയിൽ പതാക ഉയർത്തി.
tRootC1469263">
ജില്ലാ വൈസ് പ്രസിഡന്റ് പി അജിത ക്യാപ്റ്റനായ കൊടിമരജാഥ മൊറാഴ സമര സ്തൂപത്തിൽ കാർഷിക വികസന ബാങ്ക് ചെയർമാൻ എം കരുണാകരൻ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ഇ കെ വിനോദൻ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി മഹേഷ്, വൈസ് ക്യാപ്റ്റൻ കെ എസ് സഞ്ജീവ് രാജ് ജാഥാ മാനേജർ ജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു ഇ കെ രമേശൻ സ്വാഗതവും പി പ്രതീഷ് നന്ദിയും പറഞ്ഞു .

കെഎസ്ടിഎ നേതാവായിരുന്ന കെ ബാലകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ മുൻ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ പതാക ജാഥ ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയർമാൻ കെ ബിജുമോൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ എ കെ ബീന, കെഎസ്കെടിയു ജില്ലാ പ്രസിഡൻ്റ് കെ ദാമോദരൻ, നഗരസഭാ കൗൺസിലർ ടി ബാലകൃഷ്ണൻ, ജാഥാ ക്യാപ്റ്റൻ കെ പി മനോജ് കുമാർ, വൈസ്ക്യാപ്റ്റൻ ടി ഭരതൻ, ജാഥാമാനേജർ എ വി ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആശാലത സ്വാഗതവും ഒ വി പുരുഷോത്തമൻ നന്ദിയും പറഞ്ഞു. വഴികളിലുടനീളം ആവേശം പടർത്തിയ ജാഥകൾ തളിപ്പറമ്പ് നാഷണൽ ജംങ്ഷനിൽ സംഗമിച്ചാണ് ചിറവക്കിലെ പൊതുസമ്മേളന നഗരിയായ വി എസ് നഗറിൽ എത്തിയത്. സംഘാടക സമിതി ചെയർമാൻ കെ സന്തോഷ് കൊടിമരവും പതാകയും ഏറ്റുവാങ്ങി .ജില്ലാ പ്രസിഡൻ്റ് കെ പ്രകാശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി സുനിൽ സ്വാഗതം പറഞ്ഞു.
തളിപ്പറമ്പ് കെ കെ എൻ പരിയാരം സ്മാരക ഹാളിൽ പ്രതിനിധി സമ്മേളനം ശനി രാവിലെ 10ന് കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ ഉദ്ഘാടനംചെയ്യും. വൈകിട്ട് നാലിന് പൂക്കോത്തുനട കേന്ദ്രീകരിച്ച് അധ്യാപക റാലിയും പ്രകടനവും നടക്കും. തുടർന്ന് ഹാപ്പിനസ് സ്ക്വയറിൽ പൊതുസമ്മേളനം മുൻ എംപി കെ കെ രാഗേഷ് ഉദ്ഘാടനംചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
.jpg)


