കണ്ണൂരിൽ മാതാവിനൊപ്പം സഞ്ചരിക്കവെ സ്കൂട്ടർ തെന്നി വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

kannur Five-year-old girl dies tragically after the scooter she was traveling on with her mother skidded and fell

കണ്ണൂർ: മാതാവിന്റെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കവേ സ്കൂട്ടർ തെന്നി വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം. കാപ്പാട് പള്ളിപ്പൊയിൽ കെ.പി ഹൗസിൽ കെ.പി ആഷിഫിൻ്റെയും കടലായി ഷരീഫാസിൽ മുനീറയുടെയും മകൾ അയ്സൽ മറിയം (5) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.15ഓടെ മാതാവ് മുനീറയുടെ കൂടെ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പള്ളിപ്പൊയിൽ മഹാത്മ മന്ദിരത്തിന് സമീപത്ത് വെച്ച് സ്കൂട്ടർ തെന്നി വീണ് അയ്സൽ മറിയത്തിനു പരിക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിപ്പൊയിൽ മാച്ചേരി മാപ്പിള എൽ.പി സ്കൂൾ വിദ്യാർത്ഥിനിയാണ് അയ്സൽ മറിയം.

Tags